Harsha Pathu wedding ഇൻസ്റ്റ​ഗ്രാം
Entertainment

'സ്വർണ കൂമ്പാരമില്ല, കാതിൽ ഒരു കമ്മൽ പോലുമില്ല, ഇത് വിവാഹമല്ല പ്രചോദനം'; ഹർഷ പാത്തുവിന് കയ്യടിച്ച് സോഷ്യൽ മീഡിയ

അഭിനന്ദനപ്രവാഹമാണ് ഹർഷയ്ക്കും നസിമിനും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വിവാഹത്തിന് അങ്ങനെയൊരുങ്ങണം... ആ ഡിസൈനിലുള്ള ആഭരണങ്ങൾ വേണം.. മേക്കപ്പ് ഇങ്ങനെ വേണം എന്നൊക്കെ പല തരത്തിലുള്ള സ്വപ്നങ്ങളാകും ഓരോ വധുവിനുമുണ്ടാവുക. ഇവിടെയിതാ ആഢംബരമില്ലാതെ... ഓവർ മേക്കപ്പില്ലാതെ.. ഹെവി ആഭരണങ്ങളില്ലാതെ...എന്തിനേറെ പറയാൻ കാതിൽ ഒരു കമ്മൽ പോലുമില്ലാതെ ഒരു കല്യാണപ്പെണ്ണ് സോഷ്യൽ മീഡിയയുടെ പ്രശംസകളേറ്റു വാങ്ങുകയാണ്.

മേക്കപ്പ് ആർട്ടിസ്റ്റും ഹെന്ന ആർട്ടിസ്റ്റും ഇൻഫ്ലുവെൻസറുമായ ഹർഷ പാത്തുവിന്റെ വിവാഹ വിഡിയോയും ചിത്രങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. വിവാഹത്തിന്റെ ഭംഗി പൊന്നിലോ പണത്തിലോ അല്ലെന്നും പരസ്പര സ്നേഹത്തിലും മനസിലാക്കലിലും വിശ്വാസത്തിലുമാണെന്ന് ഉറപ്പിച്ചു പറയുകയാണ് ഹർഷ പാത്തുവും വരൻ നസിം മുഹമ്മ​ദും.

അഭിനന്ദനപ്രവാഹമാണ് ഹർഷയ്ക്കും നസിമിനും സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ആഢംബരങ്ങളുടെ പകിട്ടല്ല, മറിച്ച് ലാളിത്യത്തിന്റെ മനോഹാരിതയാണ് ഒരു വിവാഹത്തെ അർഥപൂർണമാക്കുന്നത് എന്ന് ദൃശ്യങ്ങള്‍ പങ്കിട്ട് സോഷ്യല്‍ ലോകം ഒന്നടങ്കം പറയുന്നു.

റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണമെത്തിയിട്ടും നൂറും ഇരുന്നൂറും പവൻ സ്വർണവും ആഢംബരങ്ങളുമായി വിവാഹം ആഘോഷമാക്കാൻ മത്സരിക്കുന്നവര്‍ക്ക് മുന്നില്‍ ഹര്‍ഷ മാതൃകയാകുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇനി അങ്ങോട്ട് ഇതാകട്ടെ ട്രെന്‍ഡെന്നും നിരവധി പേര്‍ കുറിച്ചു. ആഢംബരത്തേക്കാൾ സ്നേഹത്തിന് വില കൊടുക്കുന്ന ഇത്തരം വിവാഹങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്നും നിരവധിപ്പേർ കുറിച്ചിട്ടുണ്ട്. മലപ്പുറം മാറഞ്ചേരി സ്വദേശിയായ ഹര്‍ഷ പാത്തുവിന് ഇന്‍സ്റ്റ​ഗ്രാമില്‍ അഞ്ച് ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ഉണ്ട്. അപരിചിതര്‍ക്ക് സമ്മാനമായി അവരുടെ ചിത്രങ്ങള്‍ വരച്ച് നല്‍കിയും ഹര്‍ഷ സോഷ്യല്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.

Harsha Pathu wedding goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി' കുരുക്ക്: തൃശ്ശൂരിൽ 200-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തി

വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; സഹോദരിയുടെ വെളിപ്പെടുത്തല്‍ തള്ളി ക്രിസ്റ്റ്യാനോ

തളിപ്പറമ്പും പയ്യന്നൂരും പാളി; 'മറ്റാര്' മുദ്രാവാക്യവും തിരിച്ചടിച്ചു; സിപിഎമ്മിന്റെ വീഴ്ചകൾ തുറന്നു പറഞ്ഞ് പുത്തലത്ത് ദിനേശൻ

മങ്കര റെയില്‍വേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം

നീറ്റ് പുനഃപരീക്ഷയിലും അബദ്ധം: ഒരു ചോദ്യത്തിന് ഓപ്ഷന്‍ ഇല്ല, മറ്റൊന്നിന് രണ്ട് ശരിയുത്തരങ്ങള്‍