നയന്‍താര ഫെയ്സ്ബുക്ക്
Entertainment

'സിനിമ ഉപേക്ഷിക്കാന്‍ അയാള്‍ എന്നെ നിര്‍ബന്ധിച്ചു, മറ്റ് വഴിയുണ്ടായിരുന്നില്ല': നയന്‍താര പറയുന്നത് ആരെക്കുറിച്ച്?

ഒരാളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയാണ് താന്‍ സിനിമ ഉപേക്ഷിച്ചത് എന്നാണ് നയന്‍താര പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി. സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നു പറയുന്നുണ്ട്. ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് സിനിമയില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഒരാളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയാണ് താന്‍ സിനിമ ഉപേക്ഷിച്ചത് എന്നാണ് നയന്‍താര പറയുന്നത്.

സിനിമ ഉപേക്ഷിക്കാന്‍ എന്നെ അയാള്‍ നിര്‍ബന്ധിച്ചു. എനിക്ക് മറ്റ് വഴിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് താരം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

ആരെക്കുറിച്ചാണ് താരം പറയുന്നത് എന്ന് വ്യക്തമല്ല. പേരോ മറ്റ് സൂചനകളോ ഒന്നും താരം നല്‍കുന്നില്ല. എന്നാല്‍ താന്‍ ആരുടേയോ നിയന്ത്രണത്തിലായിരുന്നു എന്ന നടിയുടെ തുറന്നു പറച്ചില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ സമയത്ത് നയന്‍താരയുടെ ജീവിതം നിയന്ത്രിച്ചിരുന്നത് മറ്റാരോ ആണ് എന്ന് നടിയുടെ അമ്മയും പറയുന്നുണ്ട്. തന്റെ മകളെ തിരിച്ചുകിട്ടാനായി താന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് അമ്മയുടെ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT