ഉഷ ഫെയ്സ്ബുക്ക്
Entertainment

'ബെര്‍മുഡ ട്രയാങ്കിളില്‍ പെട്ടുപോയ ആളാണ്, മലയാള സിനിമ മാഫിയ സംഘം'; 32വര്‍ഷം മുമ്പ് ഉഷ പറഞ്ഞത്-വിഡിയോ

മലയാള സിനിമ എന്നാല്‍ മാഫിയ സംഘമാണെന്നും സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നുമായിരുന്നു ഉഷയുടെ അന്നത്തെ പ്രസ്താവന.

Author : സമകാലിക മലയാളം ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങളും സിനിമാ മേഖലയെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇതിനിടയില്‍ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ഉഷ ഹസീന നല്‍കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മലയാള സിനിമ എന്നാല്‍ മാഫിയ സംഘമാണെന്നും സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നുമായിരുന്നു ഉഷയുടെ അന്നത്തെ പ്രസ്താവന. സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തിയിരുന്നു.

'സിനിമയില്‍ നിന്ന് നല്ല അനുഭവല്ല എനിക്കുണ്ടായത്. സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇനി വരാന്‍പോകുന്ന കുട്ടികളോടും ഇപ്പോള്‍ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നാണ്. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബെര്‍മുഡ ട്രയാങ്കിളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ഞാന്‍ പെട്ടുപോയി. എന്റെ അനുഭവം വച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിന്റെ അനുഭവത്തില്‍ പറയുകയാണ്. കുട്ടികള്‍ വളരെ ശ്രദ്ധിച്ച് നില്‍ക്കണം'.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോഴും ഉഷ മാധ്യമങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. മൊഴി നല്‍കിയ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയ്യാറാവണമെന്നും പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു. ഉഷയുടെ വാക്കുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

SCROLL FOR NEXT