ഉണ്ണി ആർ, ചാർലി പോസ്റ്റർ/ ഫേയ്സ്ബുക്ക് 
Entertainment

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു, ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ; ചാർളിയെക്കുറിച്ച് ഉണ്ണി ആർ

ആദ്യമായി ചാർളിയെക്കുറിച്ച് എഴുതിയ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആർ

Author : സമകാലിക മലയാളം ഡെസ്ക്

ഒരു ജിന്നായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ ചാർളിക്ക് ഇന്ന് അഞ്ച് വയസു തികയുകയാണ്.  സ്പെഷ്യൽ ഡേയിൽ ചാർളിയുടെ എഴുത്തുകാരൻ പങ്കുവെച്ച കുറിപ്പാണ് ആരാധകരുടെ മനം കവരുന്നത്. ആദ്യമായി ചാർളിയെക്കുറിച്ച് എഴുതിയ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആർ. 

2013 ൽ മദ്രാസിലെ ഒരു കഫേയിൽ ഇരുന്ന് ചാർലിയെക്കുറിച്ച് ആദ്യമെഴുതിയ വരികൾ. എന്ന അടിക്കുറിപ്പിലാണ് ഒരു പേപ്പറിലെ എഴുത്ത് അദ്ദേഹം പങ്കുവെച്ചത്. അയാൾ കാറ്റിനെപ്പോലെ, ജാതിയോ മതമോ അല്ലാത്ത ആൾ, ലോകത്തോട് മുഴുവൻ പ്രണയം, വേണമെങ്കിൽ ഒരു ജിന്ന് എന്നുവിളിക്കാം.- ഉണ്ണി എഴുതി. ‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു. ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ.’ എന്നും ഉണ്ണി ആറിന്റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.

ദുൽഖർ സൽമാനെയും പാർവതിയേയും പ്രധാനകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. അതു കൂടാതെ യുവാക്കൾക്കിടയിൽ വലിയ സ്വാദീനം സൃഷ്ടിക്കാനും ദുൽഖറിന്റെ ചാർലിക്കായി. വേഷവും യാത്രകളും ലുക്കുമെല്ലാം ആരാധകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

അതുപോലെ പാർവതിയുടെ ടെസയും ആരാധകരുടെ മനം കവർന്നു. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ജോമോന്‍ ടി ജോണിന്റെ ക്യാമറയും ജയശ്രീ ലക്ഷ്മിനാരായണന്റെ ആര്‍ട്ട് വര്‍ക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു