ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പുനീതിന്റെ മരണവാർത്ത കേട്ട് കുഴഞ്ഞുവീണു, 30കാരനായ ആരാധകൻ മരിച്ചു

പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു; കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണം അറിഞ്ഞ് കുഴഞ്ഞുവീണ് ആരാധകൻ മരിച്ചു. ചാമരാജ്‌നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാർത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകൻ

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മുനിയപ്പയുടെ മരണം. ഭാര്യയും രണ്ടു മക്കളുമുള്ള മുനിയപ്പ പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു. ഇന്നലെയാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പുനീതിന് നെഞ്ചുവേദനയുണ്ടാകുന്നത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കന്നഡ സിനിമയുടെ പവർസ്റ്റാർ എന്നു അറിയപ്പെടുന്ന പുനീതിന്റെ മരണം ആരാധകർക്ക് ആഘാതമായിരിക്കുകയാണ്. 

കന്നഡ സിനിമയുടെ പവർ സ്റ്റാർ

കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത് രാജ്കുമാര്‍. രണ്ടു പതിറ്റാണ്ടായി കന്നഡ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദാഹം പവര്‍ സ്റ്റാര്‍ ആയാണ്  അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം.  ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

SCROLL FOR NEXT