മമ്മൂട്ടി/ ഫയല്‍ ചിത്രം 
Entertainment

'ഹൃദയഭേദകം': കുസാറ്റ് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനൊപ്പമാണ് മമ്മൂട്ടി വേദന പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കുസാറ്റ് കാമ്പസിൽ നടന്ന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി സൂപ്പർതാരം മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനൊപ്പമാണ് മമ്മൂട്ടി വേദന പങ്കുവച്ചത്. ദുരന്തം ഹൃദയഭേദകമാണ് എന്നാണ് താരം കുറിച്ചത്. 

കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ നടന്ന ദുരന്തം ഹൃദയംഭേ​ദകമാണ്. ഈ നിമിഷത്തിൽ എന്റെ ചിന്തകൾ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഇന്നലെ കുസാറ്റ് ക്യാമ്പസിൽ വച്ച് നടന്ന സം​ഗീത പരിപാടിയാണ് ദുരന്തത്തിലേക്ക് നയിച്ചത്. വിദ്യാർത്ഥികൾ ഉൾപ്പടെ നാല് പേരാണ് മരിച്ചത്.  മഴ പെയ്തതോടെ കുട്ടികള്‍ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്. വിദ്യാര്‍ഥികളായ അതുല്‍ തമ്പി (21), ആന്‍ റുഫ്ത (21), സാറാ തോമസ് (20) പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 56 കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT