ഷാരുഖ് ഖാനും കജോളും, കജോൾ/ ഫെയ്സ്ബുക്ക് 
Entertainment

'എന്നും മെസേജ് അയച്ചാല്‍ ഷാരുഖ് എന്നെ ഫോര്‍ക്കെടുത്ത് കുത്തും': കജോള്‍

ശ്രദ്ധനേടുന്നത് ഷാരുഖ് ഖാനെത്തുറിച്ചുള്ള കജോളിന്റെ ചില തുറന്നു പറച്ചിലുകളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് കജോളും ഷാരുഖ് ഖാനും. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഷാരുഖ് ഖാനെക്കുറിച്ചുള്ള കജോളിന്റെ ചില തുറന്നു പറച്ചിലുകളാണ്. 

ദിവസവും ഷാരുഖിന് മെസേജ് അയച്ചാല്‍ തന്നെ ഫ്രോക്ക് എടുത്ത് കുത്തും എന്നാണ് കജോള്‍ പറഞ്ഞത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം ഫോണ്‍ എടുക്കും. പക്ഷേ ഞാന്‍ എല്ലാ ദിവസവും പൂക്കളുടെ ചിത്രത്തിനൊപ്പം ഗുഡ് മോര്‍ണിങ് സന്ദേശം അയക്കാറില്ല. ഞാന്‍ അങ്ങനെ വല്ലതും ചെയ്താല്‍ ഫോര്‍ക്കുകൊണ്ട് എന്നെ കുത്തും.- കജോള്‍ പറഞ്ഞു. 

ഷാരുഖ് ഖാനില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യമെന്താണെന്നും കജോള്‍ തുറന്നു പറഞ്ഞു. ഷൂട്ടിങ്ങിന് വരുമ്പോള്‍ മറ്റുള്ളവരുടെ ഡയലോഗ് കൂടി ഷാരുഖ് പഠിച്ചുവെക്കും എന്നാണ് താരം പറഞ്ഞത്. സെറ്റില്‍ വരുമ്പോള്‍, സെറ്റിലെ എല്ലാവരുടേയും ഡയലോഗും അദ്ദേഹത്തിനറിയാമായിരിക്കും. മൂന്ന് പേജുള്ള സീനാണ് ചെയ്യുന്നതെങ്കില്‍ കൂടി അങ്ങനെയായിരിക്കും. മൂന്ന് പേജും കാണാപാഠം പഠിച്ചുവെക്കും. എന്റെ ഡയലോഗും സ്വന്തം ഡയലോഗും മറ്റുള്ളവരുണ്ടെങ്കില്‍ അവരുടെ ഡയലോഗും അറിയാമായിരിക്കും.- കജോള്‍ പറഞ്ഞു. 

അടുത്തിടെ ഷാരുഖ് ഖാനെക്കുറിച്ചുള്ള കജോളിന്റെ ഒരു പരാമര്‍ശം വലിയ വിവാദമായിരുന്നു. പത്താന്‍ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സത്യമാണോ എന്ന് താരത്തെ നേരിട്ട് കാണുമ്പോള്‍ ചോദിക്കും എന്നാണ് കജോള്‍ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT