കമൽ ഹാസൻ, മണിരത്നം ഫെയ്സ്ബുക്ക്
Entertainment

'പുലർച്ചെ സെറ്റിലെത്തും, അതോടെ മണിരത്നത്തിന് ഞാനൊരു പേരിട്ടു'; കമൽ ഹാസൻ പറയുന്നു

അദ്ദേഹം വെറുമൊരു മണിരത്നം അല്ല, അഞ്ചര മണിരത്നം (5.30 മണിരത്നം) ആണ്.

Author : സമകാലിക മലയാളം ഡെസ്ക്

നീണ്ട 38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിച്ചെത്തുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ തുടങ്ങിയിരിക്കുകയാണ് അണിയറപ്രവർത്തകർ. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കമൽ ഹാസന് പുറമേ സിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മണിരത്നത്തിന് താൻ നൽകിയ വിളിപ്പേരിനേക്കുറിച്ച് പറയുകയാണ് കമൽ ഹാസൻ.

അതോടൊപ്പം മണിരത്നത്തിന് സിനിമയോടുള്ള പാഷനെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. "എന്റെ കരിയറിൽ വളരെ അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂ, നിങ്ങൾ സന്തോഷവാനായിരിക്കുകയും സിനിമയെക്കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുമ്പോൾ. നിങ്ങളുടെ ടീം അങ്ങനെയാകുമ്പോൾ മാത്രമേ അത് സംഭവിക്കൂ. ഞാൻ സെറ്റിൽ വച്ച് അദ്ദേഹത്തിന് ഒരു വിളിപ്പേര് നൽകി.

ഇപ്പോൾ ഞാൻ അത് വെളിപ്പെടുത്തുകയാണ്. അദ്ദേഹം വെറുമൊരു മണിരത്നം അല്ല, അഞ്ചര മണിരത്നം (5.30 മണിരത്നം) ആണ്. രാവിലെ 5.30 ആകുമ്പോൾ അദ്ദേഹം സെറ്റിലെത്തും. അതുകൊണ്ടാണ് ഞാൻ അ​ദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്. എന്നെക്കാൾ കൂടുതൽ, ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് അത് നന്നായി അറിയുക. കാരണം മണിരത്നം രാവിലെ 5.30 ന് സെറ്റിലേക്ക് വന്നാൽ, ഞാൻ 5.45 ന് അവിടെ എത്തിയാൽ മതി.

പക്ഷേ, രവി കെ ചന്ദ്രൻ പുലർച്ചെ 3.45 ന് അവിടെ എത്തേണ്ടിവരും".- കമൽ ഹാസൻ പറഞ്ഞു. "രാത്രി മുഴുവൻ സിനിമയെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് മാത്രമേ, അലാറം പോലുമില്ലാതെ രാവിലെ എഴുന്നേറ്റ് 5.30 ന് സെറ്റിലെത്താൻ കഴിയുകയുള്ളൂ".- കമൽ ഹാസൻ കൂട്ടിച്ചേർത്തു.

നായകൻ എന്ന കൾട്ട് ക്ലാസിക്കിന് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജോജു ജോർജ്, അശോക് സെൽവൻ, അഭിരാമി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറത്തെ ഭൂരിഭാഗം സ്ത്രീകൾക്കും 'പ്രിയദർശിനി' അകലെ; 132 കെഎസ്ആർടിസി ബസുകളിൽ 27 എണ്ണം മാത്രം സൗജന്യ യാത്രയ്ക്ക്

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍; കെ മുരളീധരന്റെ 'എരണംകെട്ടവന്‍' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT