സെലിബ്രിറ്റികളുടെ ഇഷ്ട വെക്കേഷന്‍ ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലിദ്വീപ്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഭൂരിഭാഗം താരങ്ങളുടേയും അവധി ആഘോഷം മാലിദ്വീപിലേക്കാണ്. ഇപ്പോള്‍ ഹിന്ദി സീരിയല്‍ നടിയും ബിഗ് ബോസ് താരവുമായ ഹിന ഖാന്റെ വെക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. ബിക്കിനി ധരിച്ച് കടല്‍തീരത്തെ മണലില്‍ കിടക്കുന്ന ഹിനയാണ് ചിത്രത്തില്‍.
പര്‍പ്പിള്‍ നിറത്തിലുള്ള ബിക്കിനിയാണ് ഹിനയുടെ വേഷം. മലര്‍ന്നു കിടന്ന് വെയില്‍ കൊള്ളുകയാണ് താരം. എന്തായാലും ആരാധകരുടെ മനസു കവരുകയാണ് താരത്തിന്റെ ചിത്രം. ഇത് കൂടാതെ പിങ്ക് ബിക്കിനിയില്‍ നില്‍ക്കുന്ന മറ്റൊരു മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
തന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരമാണ് ഹിന. മാലിദ്വീപിലെ വെക്കേഷനിലും ഇതില്‍ വ്യത്യാസമുണ്ടായില്ല. തന്റെ മനോഹരങ്ങളായ ഔട്ട്ഫിറ്റുകളിലെത്തി ആരാധകരുടെ കയ്യടി നേടുകയാണ് താരം. കുടുംബത്തിനൊപ്പമാണ് താരം അവധി ആഘോഷിക്കാനായി എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates