ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ആ ന​ഗ്ന ചിത്രം മോർഫ് ചെയ്തത്'- പൊലീസിന് മുന്നിൽ രൺവീർ സിങ്

സ്വകാര്യ ഭാഗങ്ങൾ ദൃശ്യമാകുന്ന ഫോട്ടോ താൻ അപ്‌ലോഡ് ചെയ്തതല്ല. അടിവസ്ത്രം ധരിച്ചിരിക്കുന്നതിനാൽ താൻ ഷെയർ ചെയ്ത ഫോട്ടോകൾ അശ്ലീലമല്ലെന്നും താരം പൊലീസിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെന്ന പേരിൽ പ്രചരിക്കുന്ന ന​ഗ്ന ഫോട്ടോയിൽ ഒന്ന് മോർഫ് ചെയ്തതാണെന്ന് ബോളിവുഡ് നടൻ രൺവീർ സിങ്. വിവാ​ദ ഫോട്ടോ ഷൂട്ടിന് പിന്നാലെ കേസ് നേരിടുന്ന നടൻ പൊലീസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് രൺവീർ സിങിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

താൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളിൽ ഈ മോർഫ് ചെയ്ത ചിത്രവും പ്രചരിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങൾ ദൃശ്യമാകുന്ന ഫോട്ടോ താൻ അപ്‌ലോഡ് ചെയ്തതല്ല. അടിവസ്ത്രം ധരിച്ചിരിക്കുന്നതിനാൽ താൻ ഷെയർ ചെയ്ത ഫോട്ടോകൾ അശ്ലീലമല്ലെന്നും താരം പൊലീസിനോട് പറഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഫോട്ടോകൾ മോർഫ് ചെയ്‌തതാണോ എന്നറിയാൻ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ഒരു എൻജിഒ സംഘടനയുടെ ഭാരവാഹി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ രൺവീറിനെതിരെ ചെമ്പൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിലുണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21