ഉര്‍വശിയും ഹണി സിങ്ങും  ഇന്‍സ്റ്റഗ്രാം
Entertainment

മൂന്ന് കോടിയുടെ സ്വർണ കേക്ക്; ഹണി സിങ്ങിന്റെ സമ്മാനം: 30ാം പിറന്നാൾ ആഘോഷമാക്കി ഉർവശി റൗട്ടേല

ഗായകൻ ഹണി സിങ്ങാണ് 24 കാരറ്റിന്റെ കേക്ക് ഉർവശിക്ക് സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

30ാം പിറന്നാൾ സ്വർണ കേക്ക് മുറിച്ച് ആഘോഷിച്ച് ഉർവശി റൗട്ടേല. ​ഗായകൻ ഹണി സിങ്ങാണ് 24 കാരറ്റിന്റെ കേക്ക് ഉർവശിക്ക് സമ്മാനിച്ചത്. കേക്കിന് മൂന്ന് കോടി വില വരും എന്നാണ് താരം അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ ഉർവശി തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

'ലൗ ഡോസ് 2' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു പിറന്നാളാഘോഷം. 72 മണിക്കൂർ നീണ്ട നിർത്താതെയുള്ള ഡാൻസിന് ശേഷമുള്ള പിറന്നാൾ ആഘോഷം എന്ന അടിക്കുറിപ്പിലാണ് ഉർവശി ഒരു വിഡിയോ പങ്കുവച്ചിരിക്കുന്നത്. മൂന്ന് നിലകളുള്ളതായിരുന്നു കേക്ക്. അതിനു മുകളിലായി സ്വർണ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

കേക്ക് മുറിക്കുന്ന സമയത്ത് ഹണി സിങ്ങും ഉർവശിക്കൊപ്പമുണ്ടായിരുന്നു. ചുവപ്പ് നിറത്തിലുള്ള ഹൈസ്ലിറ്റ് ഗൗണില്‍ അതീവ സുന്ദരിയായിരുന്നു ഉർവശി. ഉര്‍വശി കേക്ക് മുറിക്കുന്നതും ആദ്യ കഷ്ണം ഹണി സിങ്ങ് ഉര്‍വശിക്ക് കൊടുക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്തായാലും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് പിറന്നാൾ ആഘോഷം. നിരവധി പേരാണ് നടിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. സ്വര്‍ണകേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ഇന്ത്യയിലെ ആദ്യ വനിത എന്നായിരുന്നു ഒരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT