വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'നമ്മുടെ നാട്ടിലെ അവസ്ഥവെച്ച് ഈ കാറുകൾ എങ്ങനെയാണ് ഓടിക്കുന്നത്?'; ആരാധകന് മറുപടിയുമായി ദുൽഖർ സൽമാൻ

കുണ്ടും കുഴിയും നിറഞ്ഞ നമ്മുടെ നാട്ടിലെ റോഡുകളിലൂടെ എങ്ങനെയാണ് ഈ ആഡംബര വാഹനം ഓടിക്കുന്നത് എന്നായിരുന്നു ആരാധകന്റെ സംശയം

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ വാഹനപ്രേമം ആരാധകർക്കിടയിൽ പരിചിതമാണ്. നിരവധി ആഡംബര വാഹനങ്ങളാണ് താരത്തിന്റെ ​​ഗാരേജിലുള്ളത്. കഴിഞ്ഞ ദിവസം തന്റെ സൂപ്പർ കാറുകളെ പരിചയപ്പെടുത്തിക്കൊണ്ട് താരം വിഡിയോ പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വിഡിയോയ്ക്ക് താഴെ താരം ഒരു ആരാധകന് നൽകിയ മറുപടി ആണ് ശ്രദ്ധ നേടുന്നത്. 

കുണ്ടും കുഴിയും നിറഞ്ഞ നമ്മുടെ നാട്ടിലെ റോഡുകളിലൂടെ എങ്ങനെയാണ് ഈ ആഡംബര വാഹനം ഓടിക്കുന്നത് എന്നായിരുന്നു ആരാധകന്റെ സംശയം. 'ബ്രോ നമ്മുടെ നാട്ടിയെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശാരാശരി 10 കിലോമീറ്ററെങ്കിലും വോഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്'- എന്നാണ് ആരാധകൻ ചോദിച്ചത്. 

വൈകാതെ അതിനു മറുപടിയുമായി ദുൽഖർ എത്തി. തന്റെ കേരള- ചെന്നൈ യാത്രകൾ പലതും ഈ വാഹനങ്ങളിലാണ് എന്നാണ് താരം പറഞ്ഞത്. 'അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂർ റോഡുകളിൽ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്'- ദുൽഖർ കുറിച്ചു. 

കഴിഞ്‍ ദിവസങ്ങളിലായാണ് താരം സ്വകാര്യമായി കൊണ്ടുനടന്ന വാഹനശേഖരം ആരാധകർക്കായി പരിചയപ്പെടുത്തിയത്. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടൻ അതിൽ ചിലതിനെ മാത്രമാണ് കാർ പ്രേമികൾക്കായി പരിചയപ്പെടുത്തിയത്. ഏറെ നാളായി ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരാനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്കകൊണ്ടാണ് ചെയ്യാതിരുന്നതെന്നും ദുല്‍ഖര്‍ വിഡിയോയിൽ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT