Onam Releases ഫെയ്സ്ബുക്ക്
Entertainment

ഈ യൂണിവേഴ്സ് സൂപ്പറാ! ബോക്സ് ഓഫീസ് തൂക്കി ലോക, ഹൃദയം കവർന്ന് മോഹൻലാലും; കളക്ഷൻ ഇങ്ങനെ

സൂപ്പർ താരത്തിന്റെ ചിത്രം വരെ ഓണം റിലീസിനുണ്ടായിട്ടും ബോക്സോഫീസ് തൂക്കിയിരിക്കുന്നത് പിള്ളേരാണ്.

സമകാലിക മലയാളം ഡെസ്ക്

ഈ ഓണത്തിരക്കുകൾക്കിടയിൽ ഓടി നടന്ന് സിനിമ കാണാനുള്ള തത്രപ്പാടിലാണല്ലേ സിനിമാ പ്രേമികൾ. കൈ നിറയെ ചിത്രങ്ങളാണ് ഇത്തവണ ഓണം റിലീസായെത്തിയത്. ലോക ചാപ്റ്റർ 1 ചന്ദ്ര, ഹൃദയപൂർവം, ഓടും കുതിര ചാടും കുതിര, മേനേ പ്യാർ കിയാ, പരം സുന്ദരി തുടങ്ങിയ ചിത്രങ്ങളാണ് ഇത്തവണ റിലീസിനെത്തിയത്. ഏത് സിനിമയാണ് ഈ വർഷത്തെ ഓണം വിന്നർ ആയതെന്ന് നോക്കിയാലോ.

സൂപ്പർ താരത്തിന്റെ ചിത്രം വരെ ഓണം റിലീസിനുണ്ടായിട്ടും ബോക്സോഫീസ് തൂക്കിയിരിക്കുന്നത് പിള്ളേരാണ്. സൂപ്പർ ഹീറോ ചിത്രമായെത്തിയ ലോക ചാപ്റ്റർ 1 ചന്ദ്രയാണ് ബോക്സോഫീസിൽ മികച്ച പ്രകടനത്തിലൂടെ സ്കോർ ചെയ്തിരിക്കുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നിർമിച്ച ലോകാ ചാപ്റ്റർ 1 ഓപ്പണിങ് ദിവസം തന്നെ 2.7 കോടി കളക്ഷൻ നേടിയിരുന്നു.

രണ്ടാം ദിവസം 3.75 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇതിനോടകം ഇന്ത്യയിൽ നിന്ന് മാത്രം 6.20 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലിൻ, സാൻഡി, അരുൺ കുര്യൻ, ചന്തു സലിംകുമാർ, രഘുനാഥ് പലേരി, വിജയരാഘവൻ, ശരത് സഭ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷനിൽ റെക്കോർഡ് കുതിപ്പ് ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുമാരുടെ വിലയിരുത്തൽ.

ആഗോളതലത്തിൽ രണ്ട് ദിവസം പിന്നിടുമ്പോൾ 15 കോടിയിലേക്ക് ചിത്രത്തിന്റെ കളക്ഷൻ എത്തുമെന്നാണ് സൂചന. അതേസമയം മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവത്തിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിനം 3.25 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്.

2.70 കോടിയാണ് ചിത്രം രണ്ടാം ദിനം നേടിയത്. 5.95 കോടിയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത്. ഫീൽ ​ഗുഡ് ഫാമിലി എന്റർടെയ്നറായെത്തിയ ഹൃദയപൂർവത്തിൽ മോഹൻലാലിനൊപ്പം സം​ഗീത് പ്രതാപ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പരം സുന്ദരി. സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ഓപ്പണിങ് ഡേയിൽ നേടിയത് 7.25 കോടിയാണ്. എന്തായാലും ഇത്തവണ ലോക തന്നെയാണ് തിയറ്ററുകൾ തൂക്കിയിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Cinema News: Hridayapoorvam, Lokah Chapter 1: Chandra and other onam release movies box office collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT