ഹൃത്വിക് റോഷനും സബ ആസാദും  ഇൻസ്റ്റ​ഗ്രാം
Entertainment

'നിന്നെ തന്നതിന് നന്ദി': കാമുകിക്ക് പിറന്നാള്‍ ആശംസകളുമായി ഹൃത്വിക് റോഷന്‍

സബയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കാമുകി സബ ആസാദിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് നടന്‍ ഹൃത്വിത് റോഷന്‍. സബയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

പിറന്നാള്‍ ആശംസകള്‍ സാ, നിന്നെ തന്നതിന് നന്ദി, 1.11.2024.- എന്നാണ് ഹൃത്വിക് റോഷന്‍ കുറിച്ചത്. വെക്കേഷന്‍ ദിനങ്ങളില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. ഒന്നിച്ച് സൈക്കിള്‍ സവാരി നടത്തുന്നതും ഷോപ്പിങ് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. നിരവധി പേരാണ് സബയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

നടിയും ഗായികയുമായ സബ ആസാദുമായി ഏറെ നാളായി പ്രണയത്തിലാണ് ഹൃത്വിക് റോഷന്‍. ഇന്റീരിയര്‍ ഡിസൈനറായ സൂസന്നെ ഖാനുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഹൃത്വിക് സബയെ പ്രണയിക്കുന്നത്. സബയ്ക്കും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഫൈറ്ററിലാണ് ഹൃത്വിക്കിനെ അവസാനമായി കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT