ശോഭന മോദിക്കൊപ്പം/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഹ്യൂജ് ഫാൻ മൊമന്റ്': മോദിക്കൊപ്പമുള്ള ചിത്രങ്ങളുമായി ശോഭന

തൃശൂരിൽ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിലാണ് ശോഭന പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുളള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി ശോഭന. വലിയ ഫാൻ മൊമന്റ് എന്ന് പറഞ്ഞുകൊണ്ടാണ് താരം മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

'വലിയ ഫാൻ മൊമന്റ്. തൃശൂരില്‍ നടത്തിയ പരിപാടിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു. വനിതാ സംരക്ഷണ ബിൽ പാസാക്കുന്ന ചടങ്ങിൽ ഞാനും ഒരതിഥിയായിരുന്നു.'- എന്ന അടിക്കുറിപ്പിലാണ് ശോഭന പരിപാടിയുടെ ചിത്രങ്ങൾ പങ്കുവച്ചത്. 

തൃശൂരിൽ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിലാണ് ശോഭന പങ്കെടുത്തത്. വേദിയിൽ വച്ച് ബിജെപിയേയും മോദിയേയും പ്രശംസിച്ചുകൊണ്ടും ശോഭന സംസാരിച്ചിരുന്നു. നമ്മൾ ജീവിക്കുന്നത് ശക്തമായ നേതൃത്വത്തിലാണെന്നും വനിതാ സംരക്ഷണ ബില്ലിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് എന്നുമാണ് ശോഭന പറഞ്ഞത്. അതിനിടെ ബിജെപി പരിപാടിയിൽ പങ്കെടുത്ത ശോഭനയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

'സതീശനങ്കിളിന് ഒരു ഉമ്മ കൊടുക്കണമെന്നുണ്ടായിരുന്നു; എന്നെ കാണാൻ ക്യൂട്ട് ആണെന്ന് പറഞ്ഞു!'

'ലൂക്ക ദ ഗ്രെയ്റ്റ്'! അഞ്ചാം ലോകകപ്പിലും 'മിഡ്ഫീല്‍ഡ്' മോഡ്രിച് നിയന്ത്രിക്കും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ക്രൊയേഷ്യ

SCROLL FOR NEXT