'ഞാനെപ്പോഴേ റെഡി, അദ്ദേഹമാണ് സമ്മതിക്കേണ്ടത്'; മമ്മൂട്ടിയുമായുള്ള സിനിമയെക്കുറിച്ച് ദുൽഖർ

ഇതോടെ അച്ഛന്‍- മകന്‍ ക്ലാഷിനായിരിക്കും തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുക.
Dulquer, Mammootty
Dulquer, Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'കാന്ത', 'ഐ ആം ഗെയിം' എന്നീ സിനിമകൾക്ക് ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക്ക താര'. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി തന്റെ പരിമിതികളെ അതിജീവിച്ചു കൊണ്ട് ബഹിരാകാശ സഞ്ചാരിയാകാന്‍ നടത്തുന്ന പ്രയത്‌നങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. നവംബര്‍ 20 നാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേദിവസമാണ് മമ്മൂട്ടിയും ധനുഷും നായകനാകുന്ന തമിഴ് ചിത്രം 'ഓം' റിലീസ് ചെയ്യുന്നത്. ഇതോടെ അച്ഛന്‍- മകന്‍ ക്ലാഷിനായിരിക്കും തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുക.

'ആകാശംലോ ഒക്ക താര'യുടെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ 'മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിച്ച് എന്നായിരിക്കും ഒരു ചിത്രം ചെയ്യുക' എന്ന നിര്‍മാതാവ് അല്ലു അരവിന്ദിന്റെ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

'നിങ്ങളെ രണ്ട് പേരെയും വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍', 'ഞാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടത്' എന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. 'മമ്മൂട്ടിയെ ഞാന്‍ കണ്‍വിന്‍സ് ചെയ്യാമെന്ന്' അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍, 'എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാമെന്നും' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Dulquer, Mammootty
'എനിക്കത് ട്രോമയാണ്, ധനുഷ് സാർ പെടുത്തിയത് പോലെയാണ് തോന്നിയത്'; 'റൗഡി ബേബി'യെക്കുറിച്ച് സായ് പല്ലവി
Dulquer, Mammootty
'വാപ്പയുടെയും മോന്റെയും സിനിമ ഒരേ ദിവസം തിയറ്ററിൽ, ഉമ്മ ആരുടെ സിനിമ കാണും ?'; രസകരമായ മറുപടിയുമായി ദുൽഖർ
Dulquer, Mammootty
സ്വപ്നങ്ങളിലേക്ക് പറക്കാൻ ദുൽഖർ ചിത്രം; 'ആകാശംലോ ഒക താര' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
Summary

Dulquer opens up about a movie with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER