രാഖി സാവന്ത്/ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

'ന​ഗ്ന വിഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത് വിറ്റു, മിണ്ടിയാൽ ട്രക്ക് കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി', ഗുരുതര ആരോപണവുമായി നടി രാഖി 

ഭർത്താവ് ആദിൽ ഖാൻ ദുരാനിക്കെതിരെ ​ഗുരുതര ആരോപണവുമായി വീണ്ടും നടി രാഖി സാവന്ത്.

സമകാലിക മലയാളം ഡെസ്ക്

ർത്താവ് ആദിൽ ഖാൻ ദുരാനി തന്റെ ന​ഗ്ന വിഡിയോ റെക്കോര്‍ഡ്‌ ചെയ്‌ത് വിറ്റെന്ന് നടി രാഖി സാവന്ത്. ഇതിൽ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് കേസെടുത്തിട്ടുണ്ടെന്ന് നടി പറഞ്ഞു. തനിക്കെതിരെ നീങ്ങിയാൽ ട്രക്ക് കയറ്റി കൊന്നു കളയുമെന്ന് ആദിൽ ഭീഷണിപ്പെടുത്തിയതായും രാഖി സാവന്ത് ആരോപിച്ചു.

തന്നെ വഞ്ചിച്ച് തന്റെ ജീവിതവും പണവും അയാൾ അപഹരിച്ചു, നീതി തേടിയാണ് കോടതിയിൽ എത്തിയതെന്നും അയാൾക്ക് ഒരിക്കലും കോടതി ജാമ്യം നൽകരുതെന്നും രാഖി പറഞ്ഞു. ഒഷിവാര പൊലീസ്‌ സ്റ്റേഷനിൽ എല്ലാ തെളിവുകളും നൽകിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നും തന്റെ പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്നും ചൂണ്ടികാണിച്ച് രാഖി സാവന്ത് നൽകിയ പരാതിയിൽ ഫെബ്രുവരി ഏഴിനാണ് ആദിലെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

41കാരിയായ രാഖി സാവന്ത് കഴിഞ്ഞ വർഷമാണ് 30കാരനായ ആദിലിനെ വിവാഹം ചെയ്‌തത്. തന്റെ അമ്മയുടെ മരണത്തിന് കാരണക്കാരൻ ഭർത്താവാണെന്നും നടി ആരോപിച്ചിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി കേസ് മാറ്റി വെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

SCROLL FOR NEXT