മഞ്ജു വാര്യർ/ ഫേയ്സ്ബുക്ക് 
Entertainment

‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ; മഞ്ജു വാര്യർ

പ്രപഞ്ചമെന്ന വലിയ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്

താൻ ഏതെങ്കിലും മതത്തിലോ വിശ്വസിക്കുന്ന വ്യക്തിയല്ലെന്ന് നടി മഞ്ജു വാര്യർ. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ വിശ്വസിക്കുന്നുണ്ടെന്നും എന്നാൽ അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. കന്യക മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. 

‘ഏതെങ്കിലും ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കുന്ന ആളല്ല ഞാൻ. അമ്പലത്തിലും പള്ളിയിലൊമൊക്കെ പോകാറുണ്ട്. എല്ലാത്തിനെയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രപഞ്ചമെന്ന വലിയ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിനെ ഒരു മതത്തിന്റെ പേരിട്ടു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’- മഞ്ജു വാര്യർ പറഞ്ഞു. 

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമ. ചിത്രത്തിലെ താരം ആലപിച്ച കിം കിം എന്ന ഗാനം വലിയൻ ശ്രദ്ധ നേടിയിരുന്നു.  മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’, മോഹൻലാൽ ചിത്രം ‘മരക്കാർ അറബറികടലിന്റെ സിംഹം’ എന്നിവയിലും താരം പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍