ഹിന ഖാനും അച്ഛൻ അസ്ലാം ഖാനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഡാഡിയുടെ നഷ്ടം താങ്ങാൻ മാത്രം ഞാൻ ശക്തയല്ല, വേദനയോടെ ഹിന ഖാൻ

അച്ഛന്റെ വേർപാടിൽ മൂന്നു മാസം തികഞ്ഞ വേളയിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വേദനയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമാണ് ഹിന ഖാൻ. പിന്നീട് ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന്റെ പ്രശസ്തി വർധിച്ചു. കഴിഞ്ഞ കുറച്ചു നാളായി അച്ഛൻ മരിച്ചതിന്റെ ദുഃഖത്തിലാണ് താരം. ഏപ്രിലിലാണ് ഹിനാ ഖാന്റെ പിതാവ് അസ്ലാം ഖാൻ വിടപറയുന്നത്. അച്ഛന്റെ വേർപാടിൽ മൂന്നു മാസം തികഞ്ഞ വേളയിൽ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വേദനയാകുന്നത്. 

അച്ഛനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം എന്നാണ് അച്ഛന്‍ എന്നും പറഞ്ഞിരുന്നത്. നിറഞ്ഞ ഹൃദയത്തോടെ എനിക്കുവേണ്ടി ആദ്യമായി കയ്യടിച്ചത് അദ്ദേഹമാണ്. നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു ഡാഡ്... മൂന്നു മാസമാകുകയാണ്. 2021 ഏപ്രില്‍ 21. ഡാഡിയുടെ സ്‌ട്രോങ് ഗേള്‍- ഇതല്ലേ ഡാഡി എപ്പോഴും എന്നെ വിളിച്ചിരുന്നത്. നിങ്ങളുടെ നഷ്ടം സഹിക്കാനും മാത്രം സ്‌ട്രോങ്ങല്ല ഞാന്‍- ഹിന കുറിച്ചു.

ഫാദേഴ്സ് ഡേയിലും താരം അച്ഛന്റെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഹൃദയാഘാതത്തിനെ തുടര്‍ന്നാണ് അസ്ലം ഖാന്റെ മരണം. അച്ഛൻ മരിക്കുന്ന സമയത്ത് ഹിനാ ഖാൻ ജോലി ആവശ്യത്തിന് പോയതിനാല്‍ അടുത്തുണ്ടായിരുന്നില്ല. ജന്മനാടായ ശ്രീനഗറില്‍വച്ചാണ് മരണവിവരം അറിയുന്നത്. തുടര്‍ന്ന് താരം മുംബൈയിലേക്ക് എത്തുകയായിരുന്നു. അതിന് പിന്നാലെ താരം കോവിഡ് ബാധിതയുമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു

'അവൻ നേരിടുന്ന വെല്ലുവിളികൾക്കായി സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോൾ'; എഡിഎച്ച്ഡി ഉള്ള കുട്ടിയോട് മാതാപിതാക്കൾ എങ്ങനെ പെരുമാറണം?