അൻഷു അംബാനി ഇൻസ്റ്റ​ഗ്രാം
Entertainment

'ദയവായി ഇതൊന്ന് നിർത്തൂ'! 20 വർഷത്തിന് ശേഷം എന്നെ തിരികെ കൊണ്ടുവന്നത് അദ്ദേഹമാണ്; വിവാദങ്ങളിൽ പ്രതികരിച്ച് നടി

അദ്ദേഹം എന്നെ സ്വന്തം കുടുംബത്തിലെ ഒരം​ഗത്തെപ്പോലെയാണ് പരിഗണിച്ചത്.

സമകാലിക മലയാളം ഡെസ്ക്

'മസാക്ക' എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ തന്റെ ശരീരത്തെക്കുറിച്ച് സംവിധായകൻ ത്രിനാഥ റാവു നക്കിന നടത്തിയ പരാമർശത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് നടി അൻഷു അംബാനി. ആ സംഭവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വരാനിരിക്കുന്ന തന്റെ ചിത്രത്തിൽ കൂടി ശ്രദ്ധ ചെലുത്തൂ എന്നാണ് നടി പ്രതികരിച്ചത്. നടിക്കെതിരെ നടത്തിയ പരാമർശം വിവാദമായി മാറിയതോടെ മാപ്പ് പറഞ്ഞ് സംവിധായകന്‍ ത്രിനാഥ റാവു നക്കിന രം​ഗത്തെത്തിയിരുന്നു.

ഒന്നും മനസില്‍ വെച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവ് ചെയ്ത് തന്നോട് ക്ഷമിക്കണമെന്നും ത്രിനാഥ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരോട് അഭ്യർഥനയുമായി നടിയെത്തിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

"ഈ ഭൂമിയിലെ ഏറ്റവും സുന്ദരനായ മനുഷ്യനാണ് അദ്ദേഹം. സന്ദർഭത്തിന് അനുസരിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ വാക്കുകൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം എന്നെ സ്വന്തം കുടുംബത്തിലെ ഒരം​ഗത്തെപ്പോലെയാണ് പരിഗണിച്ചത്. ഈ സിനിമയിൽ ഞാൻ 60 ദിവസം ജോലി ചെയ്തു. എന്നെ അവർ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ദയവായി എല്ലാവരും ഇതൊന്ന് നിർത്തൂ, സിനിമയുടെ കാര്യത്തിൽ ഞാനിപ്പോൾ വളരെയധികം ആവേശത്തിലാണ്. ത്രിനാഥ സാറിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് സന്തോഷകരമായ ഒരനുഭവമായിരുന്നു. തെലുങ്ക് സിനിമാ മേഖലയിലേക്ക് എന്നെ തിരികെ കൊണ്ടുവരാൻ അദ്ദേഹത്തെക്കാൾ മികച്ച ഒരു സംവിധായകൻ ഇല്ല.

എന്നെ ഈ സിനിമയിലേക്ക് പരി​ഗണിച്ചതിന് എന്നും അദ്ദേഹത്തോട് ഞാൻ നന്ദിയുള്ളവളായിരിക്കും. അദ്ദേഹത്തോടും മുഴുവൻ ടീമിനോടും എനിക്ക് എന്നും സ്നേഹവും നന്ദിയും മാത്രമേയുള്ളൂ".- നടി വിഡിയോയിൽ പറഞ്ഞു.

തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോരെന്നും ഭക്ഷണം കഴിച്ച് തടി കൂട്ടണമെന്നുമായിരുന്നു സംവിധായകൻ പറഞ്ഞത്. മൻമധുഡു, രാഘവേന്ദ്ര എന്നി തെലുങ്ക് ചിത്രങ്ങളിലൂടെയും ജയ് എന്ന തമിഴ് ചിത്രത്തിലൂടെയും പ്രേക്ഷക മനം കവർന്ന നടിയാണ് അൻഷു അംബാനി. 20 വർഷങ്ങൾക്ക് ശേഷം മസാക്കയിലൂടെ തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഫെബ്രുവരി 21 ന് ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT