കങ്കണ/ ഫേയ്സ്ബുക്ക് 
Entertainment

'ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടി ഞാനാണ്', വീണ്ടും സ്വയം പ്രശംസയുമായി കങ്കണ റണാവത്ത്

ആദ്യമായല്ല താരം സ്വയംപ്രശംസയുമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ങ്കണ റണാവത്തും മാധവനും പ്രധാന വേഷത്തില്‍ എത്തിയ തനു വെഡ്‌സ് മനു മികച്ച വിജയം നേടിയ ചിത്രമാണ്. കൂടാതെ കങ്കണയുടെ കരിയറില്‍ തന്നെ പുതിയ വഴിതുറക്കാനും ചിത്രത്തിനായി. ഇപ്പോള്‍ സിനിമ പുറത്തിറങ്ങിയിട്ട് പത്ത് വര്‍ഷം തികയുകയാണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ശ്രീദേവിക്ക് ശേഷം ഹിന്ദി സിനിമയില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനാണെന്നാണ് കങ്കണ കുറിച്ചത്.

മൂര്‍ച്ചയേറിയ കഥാപാത്രങ്ങളില്‍ തളച്ചുകിടന്നിരുന്ന എന്റെ കരിയറിന്റെ ഗതി തന്നെ മാറ്റിയത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തും അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ എന്നിവയിലൂടെ എന്റെ ഹാസ്യകാലം ശക്തമായി. ഇതോടെ ശ്രീദേവി ജിക്ക് ശേഷം കോമഡി ചെയ്യുന്ന നായികയായി ഞാന്‍ മാറി- കങ്കണ കുറിച്ചു. ആദ്യമായല്ല താരം സ്വയംപ്രശംസയുമായി എത്തുന്നത്.ലോകത്തില്‍ എന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്ന് താരം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. 

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. പ്രതിസന്ധി അനുഭവിക്കുന്ന അണിയറ പ്രവര്‍ത്തകര്‍ എന്റെ അടുത്തേക്ക് വന്നപ്പോള്‍ അവരുടെ കരിയര്‍ ഞാന്‍ ഉയര്‍ത്തുമെന്നാണ് കരുതിയത്. എന്നാല്‍ അവരാണ് എന്റെ കരിയറുണ്ടാക്കിയത്. ഏത് ചിത്രമാണ് നമ്മുടെ വിധി മാറ്റി എഴുതാന്‍ പോകുന്നത് എന്ന് പറയാനാവില്ലെന്നും താരം കുറിക്കുന്നു. 

2011 ലാണ് തനു വെഡ്‌സ് മനു പുറത്തിറങ്ങുന്നത്. അതിന് പിന്നാലെ 2015 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും പുറത്തുവന്നു. ഇതില്‍ ഡബിള്‍ റോളിലാണ് കങ്കണ എത്തിയത്. നടന്‍ മാധവന്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഈ ചിത്രം ഓര്‍ത്തിരിക്കും എന്നാണ് മാധവന്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍