Entertainment

'ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു'; കോവിഡ് പോസിറ്റീവായതിന് പിന്നാലെ വരുണ്‍ ധവാന്‍

ജഗ് ജഗ്ഗ്  ജീയോയുടെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ കോവിഡ് പോസിറ്റീവാകുന്നത്. റിലീസിന് ഒരുങ്ങുന്ന തന്റെ പുതിയ ചിത്രം കൂലി നമ്പര്‍ വണ്ണിന്റെ പ്രമോഷന്‍ തിരക്കിലിരിക്കെയായിരുന്നു താരം. കൂടാതെ ജു​ഗ് ​ജു​​​ഗ്​ഗ  ജീയോയുടെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. താന്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് വരുണിന്റെ വാക്കുകള്‍. 

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വിഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു വൈറ്റമിന്‍ ഫ്രണ്ട്‌സ് എന്ന അടിക്കുറിപ്പിലായിരുന്നു കുറിപ്പ്. 'മഹാമാരിയുടെ കാലത്ത് ജോലിയിലേക്ക് മടങ്ങിയതോടെ ഞാന്‍ കോവിഡ് ബാധിതനായി. നിര്‍മാതാക്കള്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒന്നും അസംഭവ്യമല്ലല്ലോ പ്രത്യേകിച്ച് കോവിഡ് 19. അതിനാല്‍ ദയവായി കുറച്ചധികം ശ്രദ്ധിക്കുക. ഞാന്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. ഗെറ്റ് വെല്‍ സൂണ്‍ സന്ദേശം ഉടന്‍ കാണാനാകും. എന്റെ ആത്മവിശ്വാസം ഓരോ ദിവസവും വര്‍ധിക്കുകയാണ്'- വരുണ്‍ കുറിച്ചു. 

കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ജു​ഗ് ​ജു​​​ഗ്​ഗ ജിയോ. ചിത്രത്തില്‍ വരുണിനൊപ്പം അനില്‍ കപൂര്‍, കിയാര അധ്വാനി, നീതു കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന് പിന്നാലെയാണ് വരുണ്‍ പോസിറ്റീവാകുന്നത്. നീതു കപൂറും കോവിഡ് ബാധിതയായി. ഇതോടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT