Jason Sanjay ഇൻസ്റ്റ​ഗ്രാം
Entertainment

'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ​ഗ്രൂപ്പുകളും വ്യാജം'; മുന്നറിയിപ്പുമായി ജേസൺ സഞ്ജയ്

'സി​ഗ്മ'യാണ് ജേസൺ സംവിധാനം ചെയ്ത ആദ്യ സിനിമ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തനിക്ക് ഔദ്യോഗികമായി യാതൊരുവിധ ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനുകളോ നിലവിലില്ലെന്ന് വ്യക്തമാക്കി യുവ സംവിധായകനും നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയ്. തന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കമ്മ്യൂണിറ്റികളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വാർത്താക്കുറിപ്പ് ഇറക്കിയത്.

താൻ അംഗീകരിക്കുകയോ തുടങ്ങുകയോ ചെയ്ത ഫാൻസ് ക്ലബ്ബുകൾ ഇല്ലെന്നും, തന്റെ പേരിൽ പ്രവർത്തിക്കുന്ന മറ്റ് അക്കൗണ്ടുകളോ ഗ്രൂപ്പുകളോ പൂർണമായും അനധികൃതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ യഥാർത്ഥ പ്രൊഫൈലുകളെക്കുറിച്ച് ആരാധകരിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നതെന്ന് ജേസൺ സഞ്ജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

"ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ എന്റെ പേരോ ചിത്രങ്ങളോ സാമ്യമുള്ള ഐഡന്റിറ്റികളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മറ്റ് അക്കൗണ്ടുകളും പേജുകളും പൂർണമായും വ്യാജമാണ്. പട്ടികപ്പെടുത്തിയ പ്രൊഫൈലുകളിൽ നിന്നല്ലാതെ വരുന്ന പോസ്റ്റുകൾക്കോ, മെസേജുകൾക്കോ, സാമ്പത്തിക ഇടപാടുകൾക്കോ എനിക്ക് യാതൊരു ഉത്തരവാദിത്വവും ബാധ്യതയും ഉണ്ടായിരിക്കില്ല".- ജേസൺ പ്രസ്താവനയിൽ പറയുന്നു.

'ഞങ്ങൾ ഏതെങ്കിലും ഫാൻസ് ക്ലബ്ബുകൾക്കോ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കോ അനുമതി നൽകുകയോ ഔദ്യോഗികമായി അംഗീകരിക്കുകയോ ചെയ്തിട്ടില്ല. 'ഔദ്യോഗിക ഫാൻസ് ക്ലബ്' എന്ന പേരിൽ പ്രവർത്തിക്കുന്ന മുഴുവൻ ഗ്രൂപ്പുകളും പേജുകളും അനധികൃതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ തിയറ്ററുകളിലെത്തിയ 'സി​ഗ്മ'യാണ് ജേസൺ സംവിധാനം ചെയ്ത ആദ്യ സിനിമ. സന്ദീപ് കിഷൻ നായകനായെത്തിയ ചിത്രം തിയറ്ററുകളിൽ വിജയിച്ചില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

I don't have any official fan club says Jason Sanjay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത