ലോകേഷ് കനകരാജ്, സൂര്യയും കാർത്തിയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ ആ​ഗ്രഹം, പ്രധാന വേഷത്തിൽ സൂര്യയും കാർത്തിയും': ലോകേഷ് കനകരാജ്

മലയാളം ചിത്രം അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ

സമകാലിക മലയാളം ഡെസ്ക്

ളപതി വിജയ്‌യെ നായകനാക്കി ഒരുക്കുന്ന ലിയോയിലൂടെ ആരാധകരെ വീണ്ടും അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലോകേഷ് കനകരാജ്. ഇപ്പോൾ മലയാളം ചിത്രം അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ. സൂര്യയേയും കാർത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു. 

നേരത്തെയും അയ്യപ്പനും കോശിയും സിനിമയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം രം​ഗത്തെത്തിയിരുന്നു. അടുത്തകാലത്ത് തന്നെ ഏറ്റവും ആകർഷിച്ച തിരക്കഥയാണ് ഇത് എന്നായിരുന്നു വിക്രം പ്രമോഷനിടെ ലോകേഷ് പറഞ്ഞത്. 

പൃഥ്വിരാജിനേയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. പവൻ കല്യാണും റാണ ദ​ഗ്​ഗുബാട്ടിയും പ്രധാന വേഷത്തിലെത്തിയ ചിത്രം യഥാർത്ഥ തിരക്കഥയിൽ നിന്ന് കാര്യമായ മാറ്റം വരുത്തിയാണ് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT