ബ്രാഡ് പിറ്റ്, ആഞ്ജലീന ജോളി  ഫയൽ ചിത്രം
Entertainment

മക്കളെ ഒരു നോക്കു കാണണം, കാലു പിടിക്കാം; ആഞ്ജലിനയോട് അപേക്ഷിച്ച് ബ്രാഡ് പിറ്റ്‌

അവരില്‍ നിന്ന് അകന്നു പോകുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ബ്രാഡ് പിറ്റ് കുട്ടികളെ ഉപേക്ഷിച്ചിട്ടില്ലെന്നും ഈ അവസ്ഥ കൂടുതല്‍ കാലം മുന്നോട്ടു പോകുന്തോറും വേദനാജനകമാണെന്നും അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ലോസ് ഏഞ്ചല്‍സ്: മക്കളെ ഒരു നോക്കു കാണാന്‍ മുന്‍ ഭാര്യ ആഞ്ജലിന ജോളിയോട് കേണപേക്ഷിച്ച് ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റ്. കുട്ടികളെ കാണാതെ ബ്രാഡ് പിറ്റ് അതീവ വിഷമത്തിലാണെന്ന്, നടനോട് അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റഡാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, നോക്‌സ്, വിവിയന്‍ എന്നിങ്ങനെ ആറ് മക്കളാണ് ബ്രാഡ്പിറ്റ്, ആഞ്ജലിന ദന്പതികള്‍ക്കുള്ളത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനു പിന്നാലെ ആഞ്ജലീന കുട്ടികളെ കാണാന്‍ ബ്രാഡിനെ അനുവദിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രാഡ് പിറ്റുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം മക്കള്‍ക്ക് വേണ്ടി താരം എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നാണ് വിവരം. അവരില്‍ നിന്ന് അകന്നു പോകുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ബ്രാഡ് പിറ്റ് കുട്ടികളെ ഉപേക്ഷിച്ചിട്ടില്ലെന്നും ഈ അവസ്ഥ കൂടുതല്‍ കാലം മുന്നോട്ടു പോകുന്തോറും വേദനാജനകമാണെന്നും അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നു. അവധി ദിനങ്ങള്‍ വരാനിരിക്കുന്നതിനാല്‍ കൂടുതല്‍ വേദനയുണ്ടാക്കുന്നു. ആഞ്ജലീനയോട് കുറച്ച് കരുണ കാണിക്കാനും എന്ത് വേണമെങ്കിലും ചെയ്യാന്‍ ബ്രാഡ് പിറ്റ് തയ്യാറാണെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബ്രാഡ് പിറ്റിന്റെ മകള്‍ ജോളി പിറ്റ് തന്റെ പേരില്‍ നിന്നും പിതാവിന്റെ പേര് എടുത്ത് മാറ്റാന്‍ കോടതിയെ സമീപിച്ചിരുന്നു. മറ്റ് മക്കള്‍ പലരും അനൗപചാരികമായി പേര് മാറ്റി. ഇളയ മക്കളായ വിവിയനേം നോക്‌സിനേം മാത്രമാണ് ബ്രാഡ് പിറ്റ് കാണുന്നത്.

മാതൃത്വത്തിനപ്പുറം തന്നെ ബാധിക്കുന്ന ഒന്നും തന്നെ ഈ ലോകത്തില്ലെന്ന് ആഞ്ജലീന ജോളിയും ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ഗുഡ്‌മോണിങ് അമേരിക്ക എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരം മക്കളെ കുറിച്ച് വാചാലയായത്. ഹോളീവുഡില്‍ വലിയ ആരാധകവൃന്ദമുള്ള അഭിനേതാക്കളാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. വ്യത്യസ്തമായ വേഷങ്ങളിലൂടെ ലോകമെമ്പാടും പ്രശസ്തിയാര്‍ജ്ജിച്ച താരങ്ങളാണ് ഇരുവരും. ഒരു കാലത്ത് ഹോളീവുഡില്‍ ഏറ്റവും ശ്രദ്ധനേടിയ പ്രണയജോടികളും കൂടിയായിരുന്നു ആഞ്ജലീനയും ബ്രാഡ് പിറ്റും. മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം 2014 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2016ലാണ് ഇരുവരും വിവാഹമോചനം നേടിയത്. വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആഞ്ജലീന ആദ്യമായി ബ്രാഡ് പിറ്റിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും കുട്ടികളുടെ സംരക്ഷണം ആഞ്ജലീനയ്ക്ക് കോടതി വിട്ടുനല്‍കുകയുമായിരുന്നു. കുട്ടികളെ കാണാനുള്ള അവകാശം ബ്രാഡ് പിറ്റിന് നല്‍കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

SCROLL FOR NEXT