Ibrahim Ali Khan, Palak Tiwari 
Entertainment

മൂന്ന് വര്‍ഷത്തെ പ്രണയം; ഇബ്രാഹിം അലി ഖാനും പാലക് തിവാരിയും പിരിഞ്ഞു? തീരുമാനമെടുത്തത് താരപുത്രന്‍

ഒരുമിച്ച് പങ്കെടുക്കാനുള്ള ഷൂട്ടുകള്‍ ക്യാന്‍സല്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ഇബ്രാഹിം അലി ഖാനും പാലക് തിവാരിയും. നടന്‍ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിങിന്റേയും മകനാണ് ഇബ്രാഹിം. നടി ശ്വേത തിവാരിയുടെ മകളാണ് പാലക്. ഇബ്രാഹിമിന്റേയും പാലക്കിന്റേയും ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ടായിരുന്നില്ല.

എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രണയ ജീവിതത്തിന് ശേഷം ഇബ്രാഹിമും പാലക്കും പിരിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇബ്രാഹിം ആണ് പ്രണയ ബന്ധം അവസാനിപ്പിക്കാമെന്ന തീരുമാനം മുന്നോട്ട് വച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ മാസം രന്തംബോറില്‍ ഇരുവരും ഒരുമിച്ച് ടൈഗര്‍ സഫാരി നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പിന്നാലെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തയും പുറത്ത് വരുമ്പോള്‍ ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. പ്രണയ ബന്ധം അവസാനിപ്പിച്ചുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്യേണ്ടതില്ലെന്നാണ് ഇരുവരുടേയും തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും ഒരുമിച്ച് പങ്കെടുക്കാനുള്ള ഷൂട്ടുകള്‍ ക്യാന്‍സല്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 ലാണ് പാലക്കും ഇബ്രാഹിമും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാകുന്നത്. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയിരുന്നില്ലെങ്കിലും ഒരുമിച്ചുള്ള യാത്രകളും മറ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയായിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറര്‍ ഓറിയുമായുള്ള വാക്ക് തര്‍ക്കത്തിനിടയിലും പാലക്-ഇബ്രാഹിം പ്രണയം ചര്‍ച്ചയായിരുന്നു. ഓറിയ്ക്ക് അച്ച ഒരു മെസേജില്‍ ഇബ്രാഹിമിന്റെ സഹോദരി സാറയോടുള്ള ബഹുമാനം കൊണ്ടാണ് മാപ്പ് പറയുന്നതെന്ന് പാലക് പറഞ്ഞിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായിരുന്നു.

Ibrahim Ali Khan and Palak Tiwari gets seperated after three years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'ഹൊ... ഭയങ്കര വിജയം തന്നെ! ഭൂഗോളത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് പോരില്‍ പാകിസ്ഥാന്‍ ഇന്ത്യയെ വീഴ്ത്തി'... ട്രോള്‍ മഴ

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍