Vidhu Prathap Instagram
Entertainment

'സം​ഗീതത്തിൽ നിന്നും മാറിനിന്നാൽ ഞാൻ ശവമാകും, അവസാന ശ്വാസംവരെയും ഇതുതന്നെ'; വിധു പ്രതാപ്

എന്റെ തൊഴിൽ സത്യമായും പറയട്ടെ, ഒരിക്കൽപോലും എനിക്ക് റിട്ടയർ ചെയ്യണം എന്നു തോന്നിയി‌ട്ടില്ല. ഇനി തോന്നുകയുമില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

സംഗീതത്തിൽ നിന്ന് വിരമിക്കണമെന്നോ ഇടവേളയെടുക്കണമെന്നോ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലെന്ന് ഗായകൻ വിധു പ്രതാപ്. തനിക്ക് അറിയാവുന്ന ഒരേയൊരു തൊഴിൽ സംഗീതമാണെന്നും അതിൽനിന്ന് മാറിനിൽക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്നും താരം പറയുന്നു.

കഴിഞ്ഞ 30 വർഷത്തോളമായി സംഗീതരംഗത്ത് സജീവമായ തനിക്ക് ഇനിയുള്ള കാലവും ഇതേ മേഖലയിൽ തുടരാനാണ് ആഗ്രഹമെന്നും വിധു പ്രതാപ് വ്യക്തമാക്കി. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗായകന്റെ പ്രതികരണം.

തനിക്ക് അറിയാവുന്ന ഒരേയൊരു തൊഴിൽ സംഗീതമാണെന്നും മറ്റൊരു ജോലി ചെയ്യാനുള്ള കഴിവ് തനിക്കില്ലെന്ന ബോധ്യം നേരത്തേ തന്നെയുണ്ടെന്നും വിധു പറഞ്ഞു. ബിസിനസ് ചെയ്യാനോ പഠിച്ച് മറ്റൊരു ജോലിക്ക് പോകാനോ തനിക്ക് കഴിയില്ലെന്ന് അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സംഗീതം തന്നെയാണ് തന്റെ ജീവിതമാർഗമെന്ന് കുടുംബത്തിനും വ്യക്തമായിരുന്നുവെന്നും താരം പറഞ്ഞു.

നിലവിൽ ചെയ്യുന്ന ജോലിയോട് വലിയ അഭിനിവേശമുണ്ടെന്നും സംഗീതത്തിന് പുറമെ അഭിനയവും നൃത്തവും ഉൾപ്പെടെയുള്ള കലാരംഗത്തെ കാര്യങ്ങളോട് തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്നും വിധു വ്യക്തമാക്കി. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും വ്യത്യസ്തമായ കലാപ്രവർത്തനങ്ങളുടെ ഭാഗമാകാനും എപ്പോഴും ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിധു പ്രതാപിന്റെ വാക്കുകൾ :

എനിക്ക് ആകെ ഈയൊരു തൊഴിൽ മാത്രമേ ചെയ്യാൻ അറിയുകയുള്ളൂ. ഞാൻ ബിസിനെസ് ചെയ്യാനോ, പഠിച്ച് ജോലിക്ക് പോകാനോ കഴിവുള്ള ആളല്ല എന്ന കൃത്യമായ ധാരണ എനിക്ക് ആദ്യമേ ഉണ്ട്. തൊഴിൽ തിരഞ്ഞെ‌ടുത്തപ്പോൾ വീട്ടിൽ നിന്നും എന്നോ‌ട് പറഞ്ഞത് ഇതാണ്: അവസാന ശ്വാസംവരെ നിനക്ക് ഇതേയുള്ളൂ എന്ന്. എന്റെ അച്ഛനും അമ്മയ്ക്കും അറിയാം എന്നെക്കൊണ്ട് ബിസിനസ് ചെയ്യാനൊന്നും കൊള്ളില്ലെന്ന്.

ഇപ്പോൾ ചെയ്യുന്ന കാര്യത്തിൽ ഞാൻ വളരെ പാഷനേറ്റാണ്. ആക്ടിങ് ആണെങ്കിലും ഡാൻസാണെങ്കിലും ആർട്ട് റിലേറ്റഡ് ആയിട്ടുള്ള എന്താണെങ്കിലും ഭയങ്കരമായൊരു കണക്ഷനുള്ള ആളാണ് ഞാൻ. എല്ലാം ചെയ്തു നോക്കണം എന്ന ആ​ഗ്രഹമുണ്ട്.

30 വർഷത്തോളമായി ഈ ഇൻഡസ്ട്രിയിൽ. എന്റെ തൊഴിൽ സത്യമായും ഞാൻ പറയട്ടെ, ഒരിക്കൽപോലും എനിക്ക് റിട്ടയർ ചെയ്യണം എന്നു തോന്നിയി‌ട്ടില്ല. എനിക്ക് തോന്നിയിട്ടേയില്ല. ഇനി തോന്നുകയുമില്ല. ഈ കാലത്തിനിടെ ബ്രേക്ക് എടുക്കണം എന്നുപോലും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊരു ബ്രേക്ക് എടുത്തുകഴിഞ്ഞാൽ പിന്നെ എനിക്കൊന്നും ചെയ്യാനില്ല. ഒരു ചത്ത ശവമായി ഞാനിങ്ങനെ ഇരിക്കും എന്നേയുള്ളൂ.

എനിക്ക് കുറേ ട്രാവൽ ചെയ്യണം, പുതിയ ആളുകളെ കാണണം അവരെ എന്റർടെയിൻ ചെയ്യണം എന്തെങ്കിലുമൊക്കെ പുതിയതായി ചെയ്തുകൊണ്ടേയിരിക്കണം എന്നൊക്കെയാണ് എന്റെ ആ​ഗ്രഹം. ഞാനൊരു വർക്കഹോളിക് ആണെന്നല്ല പറയുന്നത്. പക്ഷേ എനിക്കിതിൽനിന്നു വിട്ടുനിൽക്കുന്നത് സാധ്യമല്ല. അവസാനം വരെ ഇതിൽതന്നെ നിൽക്കണം.

മലയാളത്തിലെ ശ്രദ്ധേയ ഗായകരിലൊരാളാണ് വിധു പ്രതാപ്. ബാലതാരമായി സംഗീതരംഗത്തെത്തിയ അദ്ദേഹം പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്തിന് പുറമെ ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും വിധു സജീവമാണ്.

If I step away from music, I will become a corpse; I'll stick to this until my last breath: Vidhu Prathap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ഈ മണ്ഡലകാലത്ത് തന്നെ?

തേന്‍ മധുരമൂറും 'ഹണി ഡ്യൂ' പപ്പായ; വീട്ടുമുറ്റത്ത് വിളയിക്കാം

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

തിരുപ്പരന്‍കുണ്‍ട്രം ദീപം വിവാദം; ഉത്തരവ് ലംഘിച്ചതിനെതിരെ നടപടിക്ക് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്