ആലിയ ഭട്ടും രൺബീർ കപൂറും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'കാമറ ഇല്ലെങ്കില്‍ ഇപ്പോള്‍ മകളുടെ മുഖം കാണിക്കും', റാഹ ജനിച്ചതോടെ ജീവിതം മാറിയെന്ന് ആലിയ

'ഇന്റര്‍നെറ്റില്‍ മകളുടെ മുഖം നിറഞ്ഞു നില്‍ക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയില്ല'

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മകള്‍ റാഹയുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മാസം താരപുത്രി ഒരു വയസ് തികയും. താരദമ്പതികള്‍ ഇതുവരെ മകളുടെ മുഖം പുറത്തുവിട്ടിട്ടില്ല. കാമറ ഇല്ലെങ്കില്‍ താന്‍ മകളുടെ മുഖം കാണിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോള്‍. 

മകളുടെ മുഖം മറച്ചുപിടിക്കുകയാണെന്ന് കരുതരുത്. എനിക്ക് അവളില്‍ അഭിമാനമാണുള്ളത്. ഇപ്പോള്‍ കാമറ ഓണ്‍ അല്ലെങ്കില്‍ മകളുടെ വലിയൊരു ചിത്രം ഞാന്‍ ഈ സ്‌ക്രീനില്‍ കാണുക്കുമായിരുന്നു. ഞാന്‍ അവളെ ഏറെ സ്‌നേഹിക്കുന്നു. ഞങ്ങളുടെ കുഞ്ഞില്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ഞങ്ങള്‍ പുതിയ അച്ഛനും അമ്മയുമാണ്. ഇന്റര്‍നെറ്റില്‍ മകളുടെ മുഖം നിറഞ്ഞു നില്‍ക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയില്ല. അവള്‍ക്ക് കഷ്ടിച്ച് ഒരു വയസേയുള്ളൂ.- ആലിയ പറഞ്ഞു. 

മകള്‍ ജനിച്ചതിനു ശേഷം ജീവിതം മാറി എന്നാണ് ആലിയ പറയുന്നത്. തങ്ങളില്‍ ആരെങ്കിലും എപ്പോഴും മകള്‍ക്കൊപ്പം കൂടെയുണ്ടാവുന്ന തരത്തിലാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത് . താന്‍ ജിഗ്രയുടെ തിരക്കിലായതിനാല്‍ രണ്‍ബീര്‍ കുറച്ചു മാസത്തേക്ക് ജോലിയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് എന്നാണ് ആലിയ പറയുന്നത്. ജിഗ്രയില്‍ ഒരുപാട് നൈറ്റ് ഷെഡ്യൂളുകളാണ് ഉള്ളത്. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂറൊക്കെയാണ് താന്‍ ഉറങ്ങുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ പിറന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT