iffk 2025 fb
Entertainment

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിസന്ധി തുടരുന്നു. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആറ് സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു. ഓള്‍ ദാറ്റ് ലെഫ്റ്റ്‌സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്‌ളെയിംസ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകളുടെ പ്രദര്‍ശനമാണ് വിലക്കിയിരിക്കുന്നത്. ഈ സിനിമകള്‍ പ്രദര്‍ശപ്പിക്കരുതെന്ന് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഈ ആറ് സിനിമകള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന മന്ത്രാലയത്തിന്റെ അറിയിപ്പ് ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിയ്ക്ക് കൈമാറി. നേരത്തെ മുന്‍ നിശ്ചയിച്ചതു പോലെ എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാദമിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ അനുമതി ലഭിക്കാതിരുന്ന ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, എ പോയന്റ് എന്നീ സിനിമകള്‍ ഇന്നലെ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ ചീഫ് സെക്രട്ടറിയ്ക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ അറിയിപ്പ് ലഭിക്കുകയായിരുന്നു.

IFFK 2025: Six films are banned by broadcasting ministry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ന്യൂനപക്ഷ ഏകീകരണം ഇല്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കുമെന്ന് സിപിഎം പിബി വിലയിരുത്തല്‍

SCROLL FOR NEXT