ഇളയരാജ ഫയൽ
Entertainment

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഇളയരാജയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

കർപ്പവകാശ ഹർജിയിന്മേലുണ്ടായ തിരിച്ചടിക്കു പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് സം​ഗീതജ്ഞൻ ഇളയരാജ. വിവാദങ്ങളിൽ ശ്രദ്ധകൊടുക്കാറില്ല എന്നാണ് ഇളയരാജ പറഞ്ഞത്. തന്റെ പേര് വിവാദമാക്കുന്ന സമയം കൊണ്ട് പുതിയ സിംഫണി പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു താനെന്നും സം​ഗീത സംവിധായകൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഇളയരാജയുടെ പ്രതികരണം.

എന്നെപ്പറ്റി പല തരത്തിലുള്ള വി‍ഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു. ഞാനവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവർ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയല്ല. എന്റെ ജോലിയിൽ ശ്രദ്ധിക്കുക എന്നതാണ് എനിക്കു പ്രധാനം. ഞാനെന്റെ വഴിയിൽ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ എന്റെ പേര് ഈ തരത്തിൽ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിൽ തന്നെ 35 ദിവസങ്ങൾ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീർത്തു. ഞാനതിൽ ഏറെ സന്തോഷവാനാണ്. സിനിമാ സംഗീതമോ പശ്ചാത്തലസംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതു നല്ലൊരു സിംഫണി അല്ലെന്നാണ് എന്റെ പക്ഷം. എന്നാൽ, ഇപ്പോൾ എഴുതി തീർത്ത സിംഫണി ശുദ്ധമായ ഒന്നാണ്.- എന്നാണ് ഇളയരാജ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെ എതിർത്തുകൊണ്ടുള്ള ഇളയരാജയുടെ ഹർജിയിലെ കോടതിയുടെ നിരീക്ഷണം വലിയ ചർച്ചയായിരുന്നു. ഇളയരാജ ഈണം നൽകിയ പാട്ടുകളിന്മേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് കോടതി പറഞ്ഞത്. ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശമുണ്ടെന്നാണ് പറഞ്ഞത്. പിന്നാലെ രജനീകാന്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ തന്റെ പാട്ട് ഉപയോ​ഗിച്ചതിന് ഇളയരാജ നോട്ടീസ് അയച്ചതും വലിയ വാർത്തയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT