കുട്ടിയായ ഭവതാരിണിക്കൊപ്പം ഇളയരാജ  ഫെയ്‌സ്ബുക്ക്
Entertainment

'അന്‍പ് മകളേ', മകളുടെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് ഇളയരാജ

കുട്ടിയായ ഭവതാരിണിക്കൊപ്പം ഇളയരാജ ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച മകള്‍ ഭവതാരിണിയുടെ ഫോട്ടോ പങ്കുവെച്ച് സംഗീത സംവിധായകന്‍ ഇളയരാജ. 'അന്‍പ് മകളേ' എന്ന ക്യാപ്ഷനോടെയാണ് ഇളയരാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കുട്ടിയായിരുന്ന ഭവതാരിണിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.

ഇളയരാജയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ചിലര്‍ കുറിച്ചു. പ്രാര്‍ഥനകളുമായി ഒപ്പമുണ്ടാകുമെന്ന് മറ്റു ചിലരും കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേര്‍ ഇളയരാജയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ചയാണ് ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി മരണപ്പെട്ടത്. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.

രാസയ്യ, അലക്സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000-ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണു ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT