നടന്‍ കോട്ട ശ്രീനിവാസ റാവു 
Entertainment

'എല്ലാവരും ചേര്‍ന്ന് എന്നെ കൊന്നു; ഞാന്‍ മരിച്ചിട്ടില്ല'; വിശദീകരണവുമായി മുതിര്‍ന്ന നടന്‍

വ്യാജമരണവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വീഡിയോയുമായി രംഗത്തെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്


ഹൈദരബാദ്: താന്‍ മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി തെന്നിന്ത്യയിലെ മുതിര്‍ന്ന നടന്‍ കോട്ട ശ്രീനിവാസ റാവു. ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തനിക്ക് ഒരു കുഴപ്പവുമില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം അറിയിച്ചു.

വ്യാജമരണവാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വീഡിയോയുമായി രംഗത്തെത്തിയത്. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും ആരാധകരോടും അദ്ദേഹം ആവശ്യപ്പെട്ടു. 

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളുടെ ജീവിതംവെച്ച് കളിക്കരുതെന്നും റാവു ആവശ്യപ്പെട്ടു.'എന്റെ മരണം ചിലര്‍ പ്രഖ്യാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടു. മരണവാര്‍ത്തയറിഞ്ഞുവരുന്ന പ്രധാനപ്പെട്ടയാളുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ പത്ത് പോലീസുദ്യോഗസ്ഥരാണ് എന്റെ വസതിയിലേക്ക് വന്നത്. വ്യാജമരണവാര്‍ത്തകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു.' അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT