ദുർ​ഗാ കൃഷ്ണയും അർജുൻ രവീന്ദ്രനും/ ഇൻസ്റ്റ​ഗ്രാം 
Entertainment

നിർമാതാവുമായി പ്രണയത്തിൽ, തുറന്നു പറഞ്ഞ് നടി ദുർ​ഗാകൃഷ്ണ

ഇൻസ്റ്റ​ഗ്രാമിലെ ആരാധകർക്കായുള്ള ക്യു ആൻഡ് എ സെഷനിലാണ് ദുർ​ഗ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് നടി ദുർ​ഗാകൃഷ്ണ. മലയാളത്തിലെ യുവ ചലച്ചിത്ര നിർമാതാവ് അർജുൻ രവീന്ദ്രനെയാണ് താരം പ്രണയിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലെ ആരാധകർക്കായുള്ള ക്യു ആൻഡ് എ സെഷനിലാണ് ദുർ​ഗ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. 

കാമുകന്റെ പേര് എന്താണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. അർജുൻ രവീന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു ദുർ​ഗയുടെ മറുപടി. അതിന് പിന്നാലെ എത്ര വർഷമായി പ്രണയിക്കുകയാണ് എന്ന ചോദ്യവും എത്തി. ഫോർ ഇയർ സ്ട്രോങ് എന്നായിരുന്നു ഇതിന് മറുപടിയായി കുറിച്ചത്. അർജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ലൈഫ് ലൈൻ എന്നായിരുന്നു താരത്തിന്റെ മറുപടി. 

നേരത്തെയും അർജുനൊപ്പമുള്ള നിരവധി ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ അർജുന്റെ പിറന്നാൾ താരം ആഘോഷമാക്കിയിരുന്നു. ദുർ​ഗാകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിന്റെ നിർമാതാവാണ് അർജുൻ. അതിനൊപ്പം മോഡലിങ്ങും ചെയ്യുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT