ലെന/ചിത്രം: ടിപി സൂരജ് 
Entertainment

'ലെന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല, അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധം'

'ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ,  റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ ഇല്ല'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ലെന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ലെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൺ. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ,  റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ നടിക്കില്ല.  ലെനയുടെ അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ക്ലിനിക്കൽ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകൾ സൃഷ്‌ടിക്കാൻ ഇടവരുത്തുന്നതാണെന്നും വ്യക്തമാക്കി. 

ലെന ഒരു അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ അല്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ,  റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ ഇല്ല. ലെന പറയുന്ന അഭിപ്രായങ്ങൾക്ക്‌ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്‌ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൺ വ്യക്തമാക്കി. 

ക്ലിനിക്കൽ സൈക്കോളജി അടക്കം ഏത്‌ ആരോഗ്യ മേഖലയിലെയും പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടുന്നവർ ആ രംഗത്ത്‌ കൃത്യമായ യോഗ്യതയുള്ള യഥാർഥ പ്രൊഫഷണലുകളെ സമീപിക്കണമെന്നും  സംസ്‌ഥാന പ്രസിഡന്റ് ഡോ. ശ്രീലാൽ എയും ജനറൽ സെക്രട്ടറി ഡോ. ബിജി വിയും അഭ്യർഥിച്ചു. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജി രംഗത്തിന്റെ ധാർമ്മികതയും നിലവാരവും ഉയർത്തിപ്പിടിക്കാനാണ്‌ ഇത്തരത്തിലൊരു പ്രസ്‌താവനയെന്നും കൂട്ടിച്ചേർത്തു. 

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോ​ഗ്സിലാണ് താൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് പറഞ്ഞ് താരം പ്രസ്താവന നടത്തിയത്. മാനസികാരോ​ഗ്യത്തിനുള്ള മരുന്നുകൾ കഴിക്കരുത് എന്നാണ് താരം പറഞ്ഞത്. അത്തരം മരുന്നുകളാണ് യഥാർത്ഥ ഡ്ര​ഗ് എന്നും ലെന പറഞ്ഞു. മരുന്നെടുക്കുന്നത് ബി​ഗ് ഫാർമയുടെ അടിമയാക്കുമെന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT