ഫുട്ബോൾ ആരാധകർക്ക് ഇന്ന് ആഘോഷ ദിനമാണ്. യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും പുത്തൻ ചാമ്പ്യന്മാർ പിറന്നിരിക്കുകയാണ്. യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയ്നാണ് കിരീടം ചൂടിയത്. കോപ്പയിൽ അർജന്റീന കിരീടം നിലനിർത്തുകയായിരുന്നു. ഫുട്ബോൾ ആരാധകർക്ക് കാണാൻ പറ്റിയ ആറ് ഇന്ത്യന്‍ സിനിമകള്‍ പരിചയപ്പെടാം.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയാണ് പ്രധാന വേഷത്തിലെത്തിയത്. സത്യന്റെ കരിയറിലെ വളര്‍ച്ചയും തകര്‍ച്ചയുമെല്ലാം പറയുന്നതാണ് ചിത്രം. ക്യാപ്റ്റനായുള്ള മിന്നും പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയസൂര്യയ്ക്ക് ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം.
2018ല്‍ മലയാളത്തില്‍ വമ്പന്‍ വിജയമായി മാറിയ ചിത്രം. മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ സക്കറിയ മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനായി മലപ്പുറത്തേക്ക് വരുന്ന സുഡാനി സ്വദേശിയാണ് ഫുട്‌ബോള്‍ കളിക്കാരന്റേയും മജീദ് എന്ന ഫുട്‌ബോള്‍ കോച്ചിന്റേയും മനോഹരമായ കഥയാണ് ചിത്രം പറയുന്നത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ കാണാം.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖം മാറ്റിയ സയേദ് അബ്ദുള്‍ റഹിം എന്ന കോച്ചിന്റെ ജീവിതം പറഞ്ഞ ചിത്രം. അജയ് ദേവ്ഗണ്‍ ആണ് സയേദ് അബ്ദുള്‍ റഹിമിന്റെ വേഷത്തിലെത്തിയത്. അമിത് ശര്‍മ സംവിധാനം ചെയ്ത ചിത്രം ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്നു. എന്നാല്‍ ബോക്‌സ് ഓഫിസില്‍ വന്‍ പരാജയമായി ചിത്രം മാറി. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം.
എന്‍ജിഒ സ്ലം സോക്കര്‍ സ്ഥാപകന്‍ വിജയ് ബര്‍സെയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. 2022ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് പ്രധാന വേഷത്തിലെത്തിയത്. നാഗരാജ് മഞ്ജുളെ ആണ് ചിത്രം സംവിധാനം ചെയ്തത്. സീ5ല്‍ ചിത്രം കാണാം.
ഒരു സ്‌കൂളിലെ ഫുട്‌ബോള്‍ ടീമിനെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രം. 2007ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ രജിത്ത് മേനോനാണ് നായകനായി എത്തിയത്. ആമസോണ്‍ പ്രൈമില്‍ ചിത്രം കാണാം.
വിജയ് നായകനായി എത്തിയ ആറ്റ്‌ലീ ചിത്രമാണ് ബിഗില്‍. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കൊച്ചായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. ഫുട്‌ബോളിനൊപ്പം ആക്ഷനും പ്രധാന്യം നല്‍കുന്നതാണ് ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates