Indira Krishnan ഇന്‍സ്റ്റഗ്രാം
Entertainment

'എന്റെ കല വില്‍ക്കാനാണ് വന്നത്, അല്ലാതെ എന്നെയല്ല'; സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം പങ്കിട്ട് നടി ഇന്ദിര കൃഷ്ണന്‍

ഇന്ത്യയിലെ വലിയൊരു സംവിധായകനില്‍ നിന്നും ഉണ്ടായ അനുഭവം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം പങ്കിട്ട് നടി ഇന്ദിര കൃഷ്ണന്‍. ബോളിവുഡിലേയും ടെലിവിഷനിലേയും നിറ സാന്നിധ്യമാണ് ഇന്ദിര കൃഷ്ണന്‍. കൃഷ്ണ ദാസി, കൃഷ്ണബേന്‍ ഖാഖഡവാല തുടങ്ങിയ പരമ്പരകളിലൂടെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഇന്ദിര കൃഷ്ണന്‍. സൗത്ത് ഇന്ത്യയിലെ വലിയൊരു സംവിധായകനില്‍ നിന്നും തനിക്കുണ്ടായ അനുഭവമാണ് ഇന്ദിര തുറന്ന് പറയുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

''തീര്‍ച്ചയായും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ട്. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്, പലവട്ടം. ഇത് ഹിന്ദിയിലും മുംബൈയിലും മാത്രമാണുള്ളതെന്നു പറയില്ല. സൗത്തിലും ഉണ്ട്. സൗത്തിലെ വലിയൊരു സംവിധായകന്റെ വലിയൊരു പ്രൊജക്ടില്‍ എന്നെ ഫൈനലൈസ് ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഞാന്‍ തയ്യാറായിരിക്കുകയായിരുന്നു. പക്ഷെ അവസാന നിമിഷം, ചെറിയ വിഷയത്തില്‍ ആ ബന്ധം തന്നെ തകര്‍ന്നുപോയി. ഒരൊറ്റ വാചകം, ഒരു പ്രസ്താവന കാരണം എല്ലാം അവസാനിച്ചു'' ഇന്ദിര പറയുന്നു.

''ഞാന്‍ ഓര്‍ക്കുന്നുണ്ട്. കണ്ണ് തുറിപ്പിച്ച് ഞാന്‍ 'നോ യാര്‍' എന്ന് പറഞ്ഞത്. ഈ സിനിമയും നഷ്ടപ്പെട്ടല്ലോ എന്ന് ചിന്തിച്ചു. വീട്ടില്‍ പോയ ശേഷം അദ്ദേഹത്തിന് ഒരു മെസേജ് ടൈപ്പ് ചെയ്തു. അദ്ദേഹത്തിന്റെ സംസാര രീതിയും ശരീരഭാഷയും കാരണം പ്രതീക്ഷ കൂടിയിരുന്നു. സമ്മര്‍ദ്ദവും കൂടി. എനിക്ക് ആ സാഹചര്യം കൈകാര്യം ചെയ്യാനായില്ലെന്ന് തോന്നി. ഷൂട്ട് തുടങ്ങിയ ശേഷം ആ ബന്ധം വഷളായാലോ എന്ന് ഞാന്‍ ചിന്തിച്ചു. അതിനാല്‍ ഞാന്‍ അദ്ദേഹത്തോട് വളരെ മാന്യമായി, സാര്‍ ഞാന്‍ എന്റെ കഴിവ് വില്‍ക്കാനാണ് വന്നത്, അല്ലാതെ എന്നെയല്ല എന്നു പറഞ്ഞു. എന്റെ വാക്കുകള്‍ കുറച്ച് പരുക്കന്‍ ആയിരുന്നിരിക്കണം. പക്ഷെ എത്ര വ്യക്തമാണോ അത്രയും നല്ലതാകുമെന്ന് തോന്നി'' എന്നും താരം പറയുന്നു.

''ഇത് ആദ്യത്തെ സംഭവമല്ല. ഈ സൗഹചര്യം ഞാന്‍ പലവട്ടം നേരിട്ടിട്ടുണ്ട്. വളരെ നല്ല പ്രൊജക്ടുകളും ഇത് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ ടെലിവിഷനിലേക്ക് തിരിയുന്നത്. അതൊരു പിന്മാറ്റം ആയിരുന്നില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സ്വയം എക്‌സ്‌പ്ലോര്‍ ചെയ്യുകയാണെന്നാണ് തോന്നിയത്. എന്റെ കഴിവ് പ്രകടിപ്പിക്കുകയായിരുന്നു. മറ്റൊന്ന് എനിക്ക് അവിടെ അര്‍ഹമായ ആദരവ് കിട്ടുന്നുണ്ടെന്നതായിരുന്നു. ടെലിവിഷനിലും പലതും നടക്കുന്നതായി കേട്ടിട്ടുണ്ട്'' എന്നും ഇന്ദിര പറയുന്നു.

ബോളിവുഡില്‍ നിറസാന്നിധ്യമാണ് ഇന്ന് ഇന്ദിര. രണ്‍ബീര്‍ കപൂര്‍-രശ്മിക മന്ദാന ചിത്രം ആനിമലില്‍ രശ്മികയുടെ അമ്മ വേഷത്തിലെത്തിയത് ഇന്ദിരയാണ്. രണ്‍ബീര്‍ കപൂര്‍-സായ് പല്ലവി ചിത്രം രാമായണയാണ് അണിയറയിലുള്ള സിനിമ. ചിത്രത്തില്‍ രാമന്റെ അമ്മ കൗസല്യയുടെ വേഷാണ് ഇന്ദിര അവതരിപ്പിക്കുന്നത്.

Indira Krishnan reveals the casting couch experience from a big director of the south indian industry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT