Indrans and Madhubala 
Entertainment

'പല നടിമാരും എനിക്കൊപ്പം അഭിനയിക്കില്ല, ആ ആധിയിലായിരുന്നു, പക്ഷെ മധു മാഡം ഓക്കെ പറഞ്ഞു'; ഇന്ദ്രന്‍സ് പറയുന്നു

എനിക്ക് ചില സിനിമകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ദ്രന്‍സ്-മധുബാല ചിത്രമാണ് ചിന്ന ചിന്ന ആസൈ. വര്‍ഷങ്ങള്‍ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണിത്. ചിത്രത്തിലെ പാട്ട് നേരത്തെ തന്നെ ആരാധകരെ നേടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറും പുറത്ത് വിട്ടിരുന്നു.

ട്രെയിലര്‍ ലോഞ്ചില്‍ മധുബാല തന്റെ നായികയായി എത്തുന്നതിനെക്കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. തനിക്കൊപ്പം അഭിനയിക്കാന്‍ പല നായികമാരും തയ്യാറായിരുന്നില്ല. അതിനാല്‍ താനാണ് നായകനെന്ന കാര്യം മധുബാലയോട് പറയരുതെന്ന് അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

''സിനിമകള്‍ കുറേ ചെയ്യുമെങ്കിലും ഇതുപോലെ ജീവനുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടാകും. അത് സംഭവിക്കുന്നത് വരെ ഭയങ്കര ആധിയാണ്. വര്‍ഷ വന്ന് ഇതിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്ക് നല്ല ഇഷ്ടമായി. വേറൊന്നും ചോദിക്കാതെ ഞാന്‍ റെഡി പറഞ്ഞു. അന്നും മധു മാഡമിന്റെ പേര് പറഞ്ഞിരുന്നു. ആരാണ് മാധവന്‍ മാഷ് എന്ന് ചോദിച്ചാല്‍ പേര് പറയല്ലേ, തീരുമാനിച്ചില്ല എന്നേ പറയാവൂ എന്ന് പറയണമെന്നുണ്ടായിരുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വിളിച്ച് അന്വേഷിക്കും, അത് ഇവിടെ കോമഡിയൊക്കെ ചെയ്യുന്ന ഒരുത്തനാണെന്ന് പറഞ്ഞാല്‍ അവര്‍ വിട്ടു പോയേക്കും. അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും പോകും'' എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

''എനിക്ക് ചില സിനിമകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളോട് വലിയ ആര്‍ട്ടിസ്റ്റിന്റെ പേര് പറയും. അവസാനം ആകുമ്പോള്‍ അവരെയൊന്നും കിട്ടാതാകും. നമുക്ക് നമ്മുടെ കഥാപാത്രം നോക്കിയാല്‍ മതി. എങ്കിലും അതൊരു ആധിയായി കിടക്കും. ഇത് മധു മാഡം സമ്മതിച്ചു, ഇഷ്ടമായി എന്ന് വര്‍ഷ വന്ന് പറഞ്ഞു. ഞാനും ആ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകുമ്പോഴും ഒരാഴ്ച നീളുമ്പോഴും എനിക്ക് വെപ്രാളമാണ്. എങ്ങാനും അവര്‍ മാറിപ്പോയാല്‍ പിന്നെ ആരെങ്കിലും ആയിരിക്കും വരിക. അത് സിനിമയുടെ വിജയത്തേയും ബാധിക്കും. അതിനാല്‍ ഞാന്‍ ആധി പിടിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല. മധു മാഡം വന്നു. അതില്‍ വളരെ സന്തോഷമുണ്ട്. 19-ാം തിയ്യതിയ്ക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ്.'' എന്നും അദ്ദേഹം പറയുന്നു.

അതേസമയം തുടക്കം കാലം മുതല്‍ നായകനായി അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നതിനെക്കുറിച്ചും ഇന്ദ്രന്‍സ് പറയുന്നുണ്ട്. അന്ന് ഹേമ മാലിനിയുടെ നായകനായി അഭിനയിക്കണമെന്നായിരുന്നു ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്.

''ഹേമ മാലിനിയെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. ആ കുടുംബത്തില്‍ നിന്നു തന്നെയാണ് മധു മാഡത്തെ കിട്ടിയത്. ആഗ്രഹിച്ചിരുന്ന പലതും പറഞ്ഞിരുന്നില്ല. അങ്ങനൊരു കോലത്തിലാണ് അതൊക്കെ ആഗ്രഹിച്ചത്. ഇപ്പോഴും കോലത്തിലൊന്നും മാറ്റം വന്നിട്ടില്ല. പക്ഷെ, തലമുറ മാറിയപ്പോള്‍ ഞാന്‍ അവര്‍ക്ക് പാകമാകുന്ന ആളായി. വിട്ടു പോകാതെ, ഓരം ചേര്‍ന്നു നില്‍ക്കാതെ നീന്തിയതു കൊണ്ട് മാറിയ തലമുറ തന്ന സമ്മാനമായിരിക്കും'' താരം പറയുന്നു.

Indrans about Madhubala being his heroine in Chinna Chinna Aasai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: 40 കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന

'ആ... വെള്ളക്കാരൊക്കെ കരഞ്ഞു എന്ന് പറയുന്നു'; 'ബാലൻ' കാനിൽ പ്രദർശിപ്പിച്ചതിനെക്കുറിച്ച് ജീൻ പോൾ ലാൽ