Indrans ഫെയ്‌സ്ബുക്ക്‌
Entertainment

'ക്ലൈമാക്‌സ് ഷൂട്ടിങ് സമയത്ത് മാറ്റി നിര്‍ത്തിയവരുണ്ട്, അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും'; അവഗണനയെക്കുറിച്ച് ഇന്ദ്രന്‍സ്

സ്‌കൂളിലെ അനുഭവങ്ങളാണ് അപ്പോള്‍ ഓര്‍മ വരുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. പ്രകടനങ്ങളിലൂടെ ഞെട്ടിക്കുകയും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുമ്പോഴും ജീവിതത്തില്‍ ഇന്ദ്രന്‍സ് പുലര്‍ത്തുന്ന എളിമയും പ്രശംസിക്കപ്പെടാറുണ്ട്. ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള ഇന്ദ്രന്‍സിന്റെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നതാണ്. തന്റെ ജീവിതത്തിലും കരിയറിലുമെല്ലാം പലവട്ടം മാറ്റി നിര്‍ത്തലുകളും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട് ഇന്ദ്രന്‍സിന്.

ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന മാറ്റി നിര്‍ത്തലുകളെക്കുറിച്ച് ഇന്ദ്രന്‍സ് സംസാരിക്കുകയുണ്ടായി. തന്റെ സ്‌കൂള്‍ വിദ്യഭ്യാസം നിര്‍ത്താന്‍ പോലും കാരണമായി മാറിയത് ഇത്തരം അവഗണനകള്‍ അടക്കമാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

''മാറ്റിയിരുത്തലും ഇറക്കി വിടലും എനിക്ക് പുത്തരിയല്ല. നാലാം ക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും പറഞ്ഞിട്ടുണ്ട് സാറേ ഈ സുരേന്ദ്രനെ എന്റെയടുത്ത് ഇരുത്താന്‍ പറ്റത്തില്ല. മാറ്റിയിരുത്തണം എന്ന്. ഒരേയൊരു ഡ്രസും ഇട്ടുകൊണ്ടാണ് ആഴ്ചയില്‍ അഞ്ച് ദിവസവും സ്‌കൂളില്‍ പോയിരുന്നത്. കഴുകി ഉണങ്ങാനുള്ള സാവകാശമില്ല. പിന്നെ സഹപാഠികള്‍ അങ്ങനെ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ'' എന്നാണ് താരം പറയുന്നത്.

പിന്നീട് തുന്നല്‍ ജോലിയില്‍ വിദഗ്ധനായി മാറിയ ഇന്ദ്രന്‍സ് വസ്ത്രാലങ്കരത്തിലൂടെയാണ് സിനിമയിലെത്തിയത്. പതിയെ ക്യാമറയുടെ മുന്നിലെത്തി. പക്ഷെ അപ്പോഴും മാറ്റി നിര്‍ത്തലുകള്‍ തുടര്‍ന്നു. അതേക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

'ആദ്യമൊക്കെ അതുകേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിരുന്നു. സ്‌കൂളിലെ അനുഭവങ്ങളാണ് അപ്പോള്‍ ഓര്‍മ വരുന്നത്. പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസിലായത്. അവസാന സീനില്‍ വരെ കോമാളി കളിച്ച് തലകുത്തി നില്‍ക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനിലൊക്കെ കയറി നിന്നാല്‍ അതിന്റെ ഗൗരവ്വം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ സംവിധായകനോട് ചോദിക്കും, സാര്‍ ഈ സീനില്‍ ഞാന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത്. അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനതൊരു സൗകര്യമാക്കി. സാര്‍ ക്ലൈമാക്‌സില്‍ ഞാന്‍ ഇല്ലല്ലോ. എന്നാല്‍ പിന്നെ ഞാന്‍ പൊയ്‌ക്കോട്ടെ. രണ്ട് ദിവസം മുമ്പേ സ്ഥലം വിടാം. ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം.'' എന്നാണ് താരം പറഞ്ഞത്.

എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥകളാണ്. മലയാള സിനിമയിലെ മിന്നും താരമാണ് ഇന്ന് ഇന്ദ്രന്‍സ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വിലൂടെ ഒരിക്കല്‍ കൂടെ കയ്യടി നേടുകയാണ് ഇന്ദ്രന്‍സ്.

Indrans had to face bad treatment during his initial days in the film industry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT