കെ എസ് ചിത്ര, ഖുഷ്ബു സുന്ദര്‍/ ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Entertainment

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് അസഹിഷ്ണുത ഉച്ചസ്ഥായിയില്‍; ചിത്രക്ക് ഐക്യദാര്‍ഢ്യവുമായി ഖുഷ്ബു

കെ എസ് ചിത്രയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ലജ്ജാവഹമെന്ന്  ഖുഷ്ബു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഗായിക കെ എസ് ചിത്രയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം ലജ്ജാവഹമെന്ന് നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും കുശ്ബു ട്വിറ്ററില്‍ കുറിച്ചു. 

കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല. അവരെയോര്‍ത്ത് ലജ്ജിക്കുന്നു. പൂര്‍ണമായും ചിത്ര ചേച്ചിഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ചിത്ര കുറിച്ചു. 

ചിത്രയ്ക്ക് പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്‌സില്‍ കുറിച്ച പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഖുഷ്ബുവിന്റെ പ്രതികരണം. ചിത്രയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT