Entertainment

സംവിധായകർ നിറഞ്ഞ് 'ഋ',  കാമ്പസ് കഥയുമായി ഒരു പുരോഹിതൻ

ഫാ. വർഗ്ഗീസ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രങ്ങിലും അണിയറയിലും സംവിധായകർ നിറഞ്ഞ് 'ഋ' ചിത്രം. കാമ്പസ് കഥ പറയുന്ന ചിത്രത്തിൽ രഞ്ജി പണിക്കർ, ജിയോ ബേബി, ടോം ഇമ്മട്ടി, വിഷ്ണു ഗോവിന്ദ് തുടങ്ങിയ സംവിധായകരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഫാ. വർഗ്ഗീസ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംവിധായകനും നടനുമായ സിദ്ധാർഥ് ശിവയാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. 

കലാലയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വർണ്ണ സംഘർഷം അവതരിപ്പിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം മഹാത്മാ ഗാന്ധി സർവ്വകലാശാലയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസ് കെ മാനുവലാണ്. വിശാൽ ജോൺസണിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് ഈണം പകർന്നിരിക്കുന്നു.

കോട്ടയം പ്രദീപ്, കൈനകിരി തങ്കരാജൻ, മണികണ്ഠൻ പട്ടാമ്പി എന്നിവർക്കൊപ്പം പുതു തലമുറയിലെ ശ്രദ്ധേയരായ രാജീവ് രാജ്, ഡെയിൻ ഡേവിസ്, ജിഷ്ണു മോഹൻ, സഞ്ജു സാനിച്ച്, ഗിരീഷ് കുമാർ, ജാഫർ കൊടുവാ, നയന എൽസ, വിദ്യാ വിജയകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. നാളെ ചിത്രം തിയറ്ററുകളിൽ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'