വിസ്മയ മോഹൻലാൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'അതിനിവള്‍ പെണ്ണാണോ, കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ'; മോഹൻലാലിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം

അതിനൊപ്പം മോഹന്‍ലാലും രൂക്ഷമായ ആക്രമണത്തിന് ഇരയാകുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചത്. 22 കിലോയോളം ശരീരഭാരം താരം കുറച്ചെന്നാണ് വ്യക്തമാക്കിയത്. അതിന് പിന്നാലെ താരപുത്രി രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ്. വിസ്മയയെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിരവധി കമന്റുകളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന്വ താഴെയും വാർത്തകൾക്ക് താഴെയും വരുന്നത്.

'കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ', 'പൈസ കൂടിപ്പോയതിന്റെ അഹങ്കാരമാണ്' അങ്ങനെ തുടങ്ങുന്ന സ്ത്രീവിരുദ്ധ കമന്റുകളാണ് നിറയുന്നത്. അതിനൊപ്പം മോഹന്‍ലാലും രൂക്ഷമായ ആക്രമണത്തിന് ഇരയാകുന്നുണ്ട്. മാത്രമല്ല വിസ്മയയുടെ പരിശീലകനെക്കുറിച്ചും മോശം കമന്റുകളാണ് വരുന്നത്. എന്നാൽ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെയും വിമർശനം ശക്തമാകുകയാണ്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.

തായ്ലൻഡിൽ ആയോധനകലാ അഭ്യസിച്ച് കഠിനമായ പരിശീലനത്തിലൂടെയാണ് വിസ്മയ ശരീരഭാരം കുറച്ച്.  മുമ്പ് പടികള്‍ കയറുമ്പോൾ ശ്വാസം കിട്ടാത്തതു പോലെ തോന്നുമായിരുന്നെന്നും അപ്പോൾ  ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും താരപുത്രി കുറിച്ചു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും വിസ്മയ നന്ദി പറയുന്നുണ്ട്. തന്റെ പഴയ ചിത്രങ്ങവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT