ഇഷാനി കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം 
Entertainment

39 കിലോയിൽ നിന്ന് 50ലേക്ക്, ശരീരഭാരം വർധിപ്പിച്ച് ഇഷാനി കൃഷ്ണ; ചിത്രങ്ങൾ

പത്ത് കിലോ ശരീരഭാരം കൂട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ കൂടിയ ശരീരഭാരം കുറക്കാനുള്ള കഷ്ടപ്പാടിലാണോ നിങ്ങൾ? പട്ടിണി കിടന്നും വർക്കൗട്ടു ചെയ്തും കഷ്ടപ്പെട്ട് തടികുറച്ച അനുഭവങ്ങൾ സെലിബ്രിറ്റികൾ പങ്കുവെക്കാറുണ്ട്. എന്നാൽ നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത് ഇതിൽ നിന്നു വ്യത്യസ്തമായ കഥയാണ്. പത്ത് കിലോ ശരീരഭാരം കൂട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. 

39-41 കിലോയിൽ നിന്നും സ്വപ്രയത്നം കൊണ്ട് 10 കിലോ ശരീരഭാരമാണ് നടി വർധിപ്പിച്ചത്. നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള താരം ഇതിന്റെ പേരിൽ പരിഹാസങ്ങളും കേൾക്കാറുണ്ട്. മമ്മൂട്ടിയുടെ വൺ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ഇഷാനി ശരീരഭാരം കൂട്ടിയത്. 

അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയായിരുന്നു. ശരീരഭാരം കൂട്ടിയപ്പോൾ കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റ്. അതിനിടെ കഞ്ഞിയാണോ പുതിയ മേക്കോവറിന്റെ രഹസ്യമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. ശരീരം മെലിയുന്നതിൽ മാത്രമല്ല, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർധിപ്പിക്കുന്നതും പോസിറ്റിവിറ്റി തന്നെയാണെന്നും അക്കാര്യത്തിൽ ഇഷാനി നല്ലൊരു മാതൃകയാണെന്നും ആരാധകർ പറയുന്നു. ഭാരം വർധിപ്പിച്ചതിനെക്കുറിച്ചുള്ള വിഡിയോ പങ്കുവെക്കാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സില്‍വര്‍ലൈന്‍ പ്രായോഗികമല്ല, സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍ അതിവേഗ റെയില്‍ പരിഗണിക്കാം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

'പ്രിയപ്പെട്ട ബേബി- പപ്പാ, ഒരുപാട് സ്നേഹം'; അഭിഷേകിന് ആശംസകൾ നേർന്ന് ഐശ്വര്യ

'ബോഡി ഷെയിം ചെയ്തവര്‍ക്ക് നന്ദി, നെഗറ്റീവ് കമന്റുകള്‍ സാഹിയിച്ചിട്ടുണ്ട്': ഇഷാനി കൃഷ്ണ

കത്തിക്കയറി വൈഭവ് സൂര്യവംശി, ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറിയടിച്ച് 14കാരന്‍

ഇനി നാടിന്റെ മകള്‍; പത്മശ്രീ പെപിതയ്ക്ക് ഇന്ത്യന്‍ പൗരത്വം

SCROLL FOR NEXT