മേഗൻ ട്രയിനർ ഫെയ്സ്ബുക്ക്
Entertainment

'ബോട്ടോക്‌സ് കൂടിപ്പോയി, എനിക്കിനി ചിരിക്കാനാവില്ല': വെളിപ്പെടുത്തി ഗായിക

'ചിരിച്ചാലോ ചിരിക്കാന്‍ ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

മുഖത്തെ ചുളിവുകള്‍ നീക്കി യുവത്വം നിലനിര്‍ത്താനും വേണ്ടി ബോട്ടോക്‌സിന്റെ സഹായം തേടുന്നവര്‍ നിരവധിയാണ്. സൗന്ദര്യം നിലനിര്‍ത്താനാവുമെങ്കിലും മറ്റ് പല പ്രശ്‌നങ്ങളും ഇവര്‍ അഭിമുഖീകരിക്കേണ്ടിവരും. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ഗായിക മേഗന്‍ ട്രയിനറിന്റെ വെളിപ്പെടുത്തലാണ്. ബോട്ടോക്‌സ് കൂടിപ്പോയതിനാല്‍ തനിക്ക് ചിരിക്കാനാവുന്നില്ല എന്നാണ് മേഗന്‍ പറഞ്ഞത്.

ഭര്‍ത്താവ് ഡറൈല്‍ സബാറ, സഹോദരന്‍ റയാന്‍ ട്രെയ്‌നര്‍ എന്നിവര്‍ക്കൊപ്പമുള്ള പോഡ്കാസ്റ്റിലായിരുന്നു തുറന്നു പറച്ചില്‍. 'ഞാന്‍ നശിപ്പിച്ചു. ഞാന്‍ ഒരുപാട് ബോട്ടോക്‌സ് ചെയ്തു. എനിക്കിപ്പോള്‍ ചിരിക്കാനാവില്ല. എനിക്ക് സഹായം ആവശ്യമാണ്. ഇത്രമാത്രം ചിരിക്കാനെ എനിക്ക് സാധിക്കൂ. ഞാന്‍ എവിടെപ്പോയാലും എനിക്ക് ചിരിക്കാനാവില്ല. ചിരിച്ചാലോ ചിരിക്കാന്‍ ശ്രമിച്ചാലോ എന്റെ മുഖം വേദനിക്കും.'- മേഗന്‍ ട്രെയിനര്‍ പറഞ്ഞു.

മേല്‍ചുണ്ടിന് വലിപ്പം തോന്നിപ്പിക്കാനായി ചെയ്ത ലിപ് ഫ്‌ളിപ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത് എന്നാണ് നടി പറയുന്നത്. എന്റെ ചുണ്ടുകള്‍ ചെറുതാണെന്നും ഇതിലൂടെ നല്ലൊരു ചുണ്ടു ലഭിക്കുമെന്നും ആരോ എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ ഇത് സത്യമായിരുന്നില്ല. ഞാന്‍ വളരെ സന്തോഷമുള്ള വ്യക്തിയാണ്. പക്ഷേ ചിരിക്കാന്‍ പറ്റാത്തതുകൊണ്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല.- താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം