ഈ വർഷം റിലീസ് ചെയ്തതിൽ ലോകമെമ്പാടും തരംഗമായി മാറിയ ചിത്രമാണ് 'മൈക്കൽ'. പോപ് ഇതിഹാസം മൈക്കൽ ജാക്സന്റെ ബയോപിക് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഹൃദ്യമായ അനുഭവമായിരുന്നു ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം 66.56 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.
ഏപ്രിൽ 24 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 29 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. മൈക്കൽ ജാക്സന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം ഒടിടിയിലെത്തുന്നത്.
എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബയോപിക് കൂടിയാണ് മൈക്കൽ. മൈക്കൽ ജാക്സന്റെ അനന്തരവൻ കൂടിയായ ജാഫർ ജാക്സൺ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 29 കാരനായ ജാഫറിന്റെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു മൈക്കൽ. അന്റോയിൻ ഫുക്വ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആദ്യ ചിത്രത്തിലൂടെ തന്നെ ലോകമെമ്പാടും ഒട്ടേറെ ആരാധകരെയും ജാഫർ നേടിയെത്തു. മൈക്കൽ ജാക്സന്റെ കുട്ടിക്കാലവും യൗവനവുമാണ് ചിത്രം പറയുന്നത്. നിയാ ലോങ്, കെയ്‌ലിൻ ഡുറൽ ജോൺസ്, ലോറ ഹാരിയർ, ജെസീക്ക സുല, മൈക്ക് മയേഴ്സ്, മൈൽസ് ടെല്ലർ, കോൾമാൻ ഡൊമിംഗോ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates