നടൻ സുനിൽ ആനന്ദ് അന്തരിച്ചു

ഇതിഹാസ ബോളിവുഡ് താരം ദേവ് ആനന്ദിന്റെ മകനാണ്
Suneil Anand
സുനിൽ ആനന്ദ്
Edited By:
Updated on
1 min read

മുംബൈ: നടൻ സുനിൽ ആനന്ദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇതിഹാസ ബോളിവുഡ് താരം ദേവ് ആനന്ദിന്റെ മകനാണ്.

Suneil Anand
ഏറുന്നോ തമോവനനിരകൾ... കുഞ്ചാക്കോ ബോബൻ ചിത്രം 'ഉന്മാദ'ത്തിൽ ജോബ് കുര്യൻ പാടിയ ലിറിക്കൽ വിഡിയോ ഗാനം പുറത്ത്

സുനിൽ ആനന്ദിന്റെ സഹോദരീപുത്രി ജീന നാരംഗ് ആണ് മരണവാർത്ത പുറത്തു വിട്ടത്. ദേവ് ആനന്ദിന്റെയും നടി കൽപനാ കാർത്തിക്കിന്റെയും മകനായി സ്വിറ്റ്സർലൻഡിലെ സൂറിച്ചിലാണ് സുനിൽ ആനന്ദ് ജനിച്ചത്.

Dev Anand, Suneil
ദേവ് ആനന്ദിനൊപ്പം സുനില്‍

അമേരിക്കയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1984-ൽ 'ആനന്ദ് ഓർ ആനന്ദ്' എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്ത് അരങ്ങേറ്റം കുറിച്ചു. അച്ഛൻ ദേവ് ആനന്ദിനൊപ്പം അഭിനയിച്ച ആ ചിത്രം പരാജയമായി.

തുടർന്ന് 'കാർ തീഫ്', 'മേം തേരേ ലിയേ' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തിളങ്ങാനായില്ല. പിതാവിന്റെ മരണശേഷം 'നവകേതൻ ഫിലിംസ്' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ചുമതലകൾ നോക്കി നടത്തിവരികയായിരുന്നു.

Suneil Anand
'എല്ലാവർക്കും ഒരു പാട്ണർ വേണം; കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ് ആണ്'
Suneil Anand
'1000 സൂയിസൈഡ് നോട്ട് എഴുതുക, എന്നിട്ട് മരിച്ചു പോവുക, ഇതൊക്കെയായിരുന്നു പണ്ടത്തെ സ്വപ്നം; അത് പിന്നെ എങ്ങനെയോ പാട്ടായി മാറി'
Suneil Anand
'ജന നായകൻ' 250 കോടിയിലേക്ക്; കേരളത്തിൽ നിന്ന് മാത്രം നേടിയത് 14 കോടി
Summary

Actor Suneil Anand has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com