കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ നാളെ എട്ട് മണിക്കാൻ ചിത്രത്തിന്റെ പ്രദർശനം 
Entertainment

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സുധി അന്ന സംവിധാനം ചെയ്യുന്ന പൊയ്യാമൊഴി കാൻ ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തുന്നു. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കാൻ ചലച്ചിത്ര മേളയിലെ ഫിലിം മാർക്കറ്റിൽ നാളെ എട്ട് മണിക്കാൻ ചിത്രത്തിന്റെ പ്രദർശനം.

ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിലാണ് ചിത്രം നിർമിക്കുന്നത്. ശരത് ചന്ദ്രൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ അഖിൽ പ്രകാശ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ സന്തോഷ് ചെറുപൊയ്ക, ആർട്ട് നാഥൻ മണ്ണൂർ, കളറിസ്റ്റ് ജയദേവ് തിരുവെയ്പ്പതി, സൗണ്ട് ഡിസൈൻ തപസ് നായക്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം റോസ് റജിസ്, സ്റ്റിൽസ് ജയപ്രകാശ്, പരസ്യകല എം സി രഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റ്റൈറ്റസ് അലക്‌സാണ്ടർ, അസോസിയേറ്റ് ഡയറക്ടർ റെന്നറ്റ്, ആക്ഷൻ ആൽവിൻ അലക്സ്, അസിസ്റ്റന്റ് ഡയറക്ടർ അഭിജിത് സൂര്യ, സുധി പാനൂർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'