സുകേഷ് ചന്ദ്രശേഖർ, ജാക്വലിൻ ഫെർണാണ്ടസ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ബേബി ​ഗേൾ... ഐ ലവ്‌ യു, സ്വന്തം കൈപ്പടയിൽ ജാക്വലിന് ഹോളി ആശംസിച്ച് സുകേഷ് ചന്ദ്രശേഖർ

ജാക്വലിന് ഹോളി ആശംസിച്ച് കുപ്രസിദ്ധ തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് ഹോളി ആശംസിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. തന്റെ ഭാ​ഗം റിപ്പോർട്ട് ചെയ്തതിന് മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് പുറത്തിറക്കിയ കുറിപ്പിലാണ് ജാക്വലിനോടുള്ള പ്രണയം പങ്കുവെച്ചത്. സ്വന്തം കൈപ്പടയിലാണ് സുകേഷ് കുറിപ്പെഴുതിയിരിക്കുന്നത്.ഹോളി ആശംസകൾ നേരുന്നതിനൊപ്പം താരത്തിന് വേണ്ടി ഏത് അറ്റം വരെയും പോകുമെന്നും സുകേഷ് പറയുന്നു.

'എന്റെ എക്കാലത്തെയും സുന്ദരിയായ ജാക്വലിന് ഹോളി ആശംസകൾ. നിറങ്ങളുടെ ഉത്സവമായ ഇന്ന് മാഞ്ഞുപോയ നിറങ്ങൾ നൂറു മടങ്ങായി നിങ്ങൾക്ക് തിരികെ തരുമെന്ന് ഞാൻ ഉറപ്പ് പറയുന്നു. അത് എന്റെ ഉത്തരവാദിത്തമാണ്. ബേബി ​ഗേൾ, നിനക്ക് വേണ്ടി ഏത് അറ്റം വരെയും പോകാൻ തയ്യാറാണ്. ഐലവ്‌യു' എന്നാണ് സുകേഷിന്റെ കുറിപ്പ്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിലവിൽ ജയിലിലാണ് സുകേഷ് ചന്ദ്രശേഖർ. ഇയാൾക്കെതിരായ കേസിൽ ഇഡി ജാക്വലിനെ ചോദ്യം ചെയ്‌തിരുന്നു. ഏകദേശം 200 കോടി രൂപ തട്ടിയെടുക്കൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സുകേഷിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇയാളുടെ ചെന്നൈയിലെ ബം​ഗ്ലാവ്, ഒരു ഡസനിലധികം ആഡംബര കാറുകൾ, 82.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തതായി നേരത്തെ അന്വേഷണ ഏജൻസി അറിയിച്ചിരുന്നു. ഡൽഹിയിലെ രോഹിണി ജയിലിലാണ് നിലവിൽ സുകേഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT