Jakes Bejoy വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'റീൽസിൽ ട്രെൻഡ് ആകുന്നുണ്ടോ എന്നൊന്നും എന്നെ ബാധിക്കാറില്ല'; കഥയുമായി മ്യൂസിക് ചേർന്നു പോകുന്നുണ്ടോ എന്നേ നോക്കാറുള്ളൂ'

സിനിമയുടെ കഥയുമായി എന്റെ മ്യൂസിക് കണക്ട് ആകാറുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കാറുള്ളത്.

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള സം​ഗീത സംവിധായകരിൽ ഒരാളാണ് ജേക്സ് ബിജോയ്. ഈ വർഷം ഒട്ടേറെ ഹിറ്റ് പാട്ടുകളാണ് ജേക്സ് സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ചത്. തന്റെ പാട്ടുകൾ റീലുകളിൽ ട്രെൻഡിങ് ആകുന്നതിന് താൻ വലിയ പ്രാധാന്യം കൽപ്പിക്കാറില്ലെന്ന് പറയുകയാണ് ജേക്സ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജേക്സ് ഇക്കാര്യം പറഞ്ഞത്.

"സിനിമയുടെ കഥയുമായി എന്റെ മ്യൂസിക് കണക്ട് ആകാറുണ്ടോ എന്ന് മാത്രമാണ് ഞാൻ നോക്കാറുള്ളത്. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. നരിവേട്ടയിൽ ഞാൻ ചെയ്ത മിന്നൽ വള എന്ന ​ഗാനം വലിയ ഹിറ്റായി. അത് ഞാൻ വളരെ എളുപ്പത്തിൽ ചെയ്ത ഒരു പാട്ടാണ്.

ആ പാട്ട് റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് സെക്കൻഡറി ആയിട്ടുള്ള കാര്യമാണ്. സംവിധായകന്റെ നറേറ്റീവിന് അനുസരിച്ച് കൂടെ പോകാൻ എന്റെ മ്യൂസിക്കിന് കഴിഞ്ഞിട്ടുണ്ടോ എന്നാണ് ഞാൻ നോക്കാറുള്ളത്. അതിനെയാണ് പ്രേക്ഷകരും കൂടുതൽ അഭിനന്ദിക്കുക എന്നാണ് എനിക്ക് തോന്നുന്നത്.

എനിക്കെത്ര ഫോളോവേഴ്സുണ്ട്, ആരൊക്കെ എന്റെ പോസ്റ്റിന് ലൈക്ക് ഇടുന്നുണ്ട് എന്നതൊന്നും എന്നെ ബാധിക്കാറില്ല". - ജേക്സ് ബിജോയ് പറഞ്ഞു. റീൽസിൽ ട്രെൻഡിങ് ആകുന്നുണ്ടോ എന്നത് താൻ ശ്രദ്ധിക്കാറില്ലെന്നും അങ്ങനെയൊരു സന്തോഷം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാട്ട് റീലുകളിൽ ട്രെൻഡിങ് ആകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ താൻ പ്രത്യേകിച്ച് ഒരു എഫേർട്ടും എടുക്കാറില്ലെന്ന് ജേക്സ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ​ഗെയിം ആണ് ജേക്സ് സം​ഗീത സംവിധാനം ചെയ്ത് അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

Cinema News: Jakes Bejoy opens up about his songs trending on reels.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശിക്ഷ റദ്ദാക്കണം, ദിലീപിന് നല്‍കിയ ആനുകൂല്യം വേണം'; രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍

എസ്‌ഐആറില്‍ പേരുണ്ടോ, പരിശോധിക്കുന്നതിങ്ങനെ; വിവരങ്ങള്‍

'മധുരമുള്ള അടപ്രഥമൻ പോലെ, പുരുഷൻമാർക്കും അദ്ദേഹത്തോട് ആകർഷണം തോന്നും'; ഫഹദിനെക്കുറിച്ച് പാർത്ഥിപൻ

ഇന്ത്യന്‍ ആകാശത്ത് ചിറകുവിരിക്കാന്‍ കേരളത്തില്‍ നിന്ന് അല്‍ഹിന്ദ് എയര്‍; ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി

2026ല്‍ സാമ്പത്തികമായി ഹാപ്പിയായി ജീവിക്കണോ? ഇതാ ചില വഴികള്‍

SCROLL FOR NEXT