തലമുറകളുടെ പ്രിയപ്പെട്ട സിറ്റ് കോം ഫ്രണ്ട്‌സിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. ഫ്രണ്ട്‌സിന് പുറമെ ചീയേഴ്‌സ്, ടാക്‌സി, വില്‍ ആന്റ് ഗ്രേസ് തുടങ്ങിയ ടെലിവിഷന്‍ കോമഡി സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബമാണ് മരണ വിവാരം സ്ഥിരീകരിച്ചത്.
ജനപ്രീയ സീരീസുകള്‍ ഒരുക്കി ടെലിവിഷന്‍ കോമഡികളുടെ ഗതിമാറ്റിയ സംവിധായകന്‍ ആണെങ്കിലും എന്നും കാമറക്കണ്ണുകളില്‍ നിന്നും അകലം പാലിച്ചിരുന്നു ജയിംസ് ബറോസ്. 1974 ല്‍ തന്റെ 35-ാം വയസില്‍ ദ മേരി ടെയ്‌ലര്‍ മൂര്‍ ഷോ പോലുള്ള ഷോകളിലൂടെയാണ് ബറോസ് കരിയര്‍ ആരംഭിക്കുന്നത്.
പിന്നീടാണ് ചീയേഴ്‌സ്, വില്‍ ആന്റ് ഗ്രേസ് എന്നീ സീരീസുകള്‍ ഒരുക്കുന്നത്. തുടര്‍ന്ന് ഫ്രണ്ട്‌സ്, മൈക്ക് ആന്റ് മോളിയൊരുക്കി. ജനപ്രീയ സിറ്റ് കോമുകളായ ടു ആന്റ് ഹാഫ് മെന്നിന്റേയും ദ ബിഗ് ബാങ് തിയറിയുടേയും പൈലറ്റ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തതും ബറോസ് ആണ്.
പതിനൊന്ന് തവണ മികച്ച സംവിധായകനുള്ള പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. അഞ്ച് തവണ ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡുകളും നേടി ടെലിവിഷന്‍ രംഗത്ത് അതികായനായി മാറി. ടെലിവിഷന്‍ സംവിധാന രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2015-ല്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates