Jamie Liver ഇന്‍സ്റ്റഗ്രാം
Entertainment

'വിഡിയോ കോളില്‍ വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടു'; അന്താരാഷ്ട്ര സിനിമയുടെ പേരില്‍ തട്ടിപ്പ്; ദുരനുഭവം പങ്കിട്ട് താരപുത്രി

പ്രമുഖ നടന്‍ ജോണി ലിവറിന്റെ മകളാണ് നടി കൂടിയായ ജാമി ലിവർ

സമകാലിക മലയാളം ഡെസ്ക്

കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിട്ട് നടിയും താരപുത്രിയുമായ ജാമി ലിവര്‍. സിനിമാ ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കടന്നുവരുന്നവര്‍ക്ക് മാത്രമല്ല താരങ്ങളുടെ മക്കള്‍ക്ക് പോലും ദുരനുഭവങ്ങളുണ്ടാകുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ജാമിയുടെ തുറന്നു പറച്ചില്‍. തന്റെ കരിയറിന്റെ തുടക്കകാലത്താണ് ജാമിയ്ക്ക് അതിക്രമം നേരിടേണ്ടി വന്നത്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് ജാമി മനസ് തുറന്നത്.

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് മാനേജരോ ടീമോ ഉണ്ടായിരുന്നില്ല. അവരസത്തിനായി നിരവധി കാസ്റ്റിംഗ് ഏജന്‍സികളേയും ഏജന്റുമാരേയും നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ഒരാള്‍ തന്നെ അന്താരാഷ്ട്ര സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് വിഡിയോ കോളിലൂടെ ഓഡിഷന് വിളിക്കുന്നതെന്നാണ് ജാമി പറയുന്നത്. സംവിധായകന്‍ ആണെന്ന് സ്വയം അവകാശപ്പെട്ട അയാള്‍ തന്നോട് വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടുവെന്നാണ് ജാമി പറയുന്നത്.

ഓഡിഷന് തിരക്കഥയൊന്നും ഉണ്ടായിരുന്നില്ല. സ്‌പോട്ട് ഇംപ്രവൈസേഷന്‍ നോക്കിയാണ് തീരുമാനിക്കുക എന്നാണ് പറഞ്ഞത്. അവര്‍ അയച്ചു നല്‍കിയ ലിങ്ക് വഴിയാണ് വീഡിയോ കോളില്‍ കയറിയത്. മറുതലയ്ക്കുണ്ടായിരുന്ന, സ്വയം സംവിധായകന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ മുഖം വ്യക്തമായിരുന്നില്ല. താന്‍ യാത്രയിലാണെന്നും അതിനാല് ക്യാമറ ഓണ്‍ ആക്കാന്‍ ആകില്ലെന്നുമാണ് അയാള്‍ പറഞ്ഞതെന്നും ജാമി ഓര്‍ക്കുന്നുണ്ട്.

ഇതൊരു അന്താരാഷ്ട്ര സിനിമയാണെന്നും ജാമിയുടേത് ബോള്‍ഡ് കഥാപാത്രമാണെന്നും അയാള്‍ പറഞ്ഞു. ''നിങ്ങളുടെ മുമ്പിലുള്ളത് 50 വയസുള്ളൊരാളാണ്. അയാളെ വശീകരിക്കുന്നതാണ് രംഗം. അതിനായി വിവസ്ത്രയാവുകയും എന്തെങ്കിലും പറയുകയും ചെയ്യുകയുമൊക്കെ ആകാം എന്ന് അയാള്‍ പറഞ്ഞു. ഇത് ചെയ്യാന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് ഞാന്‍ പറഞ്ഞു. തിരക്കഥയുണ്ടെങ്കില്‍ തരാന്‍ പറഞ്ഞു. പക്ഷെ തിരക്കഥയില്ലെന്നും ഇംപ്രവൈസ് ചെയ്യണമെന്നുമായിരുന്നു മറുപടി'' ജാമി പറയുന്നു.

''തിരക്കഥയില്ലെന്നോ? എന്നോടിതാരും പറഞ്ഞിരുന്നില്ല. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ഇതൊരു വലിയ പ്രൊജക്ടാണെന്നും നിനക്ക് വലിയ അവസരമായിരിക്കുമെന്നും അയാള്‍ പറഞ്ഞു. പക്ഷെ വിഡിയോ കോളില്‍ ഞാന്‍ വിവസ്ത്രയാകുമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഞാന്‍ തയ്യാറല്ലെന്നും നിങ്ങളോട് സംസാരിക്കാന്‍ പോലും കംഫര്‍ട്ടബിള്‍ അല്ലെന്നും പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു'' ജാമി പറയുന്നു.

''പിന്നീടാണ് അതൊരു വലിയ തട്ടിപ്പായിരിക്കുമെന്ന് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ എന്തെങ്കിലും ചെയ്തു പോയിരുന്നുവെങ്കില്‍ അവര്‍ക്ക് അത് ഉപയോഗിച്ച് എന്തു വേണമെങ്കിലും ചെയ്യാമായിരുന്നു'' താരം പറയുന്നു. ആ അനുഭവം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നാണ് ജാമി പറയുന്നത്. ജോണി ലിവറിനെപ്പോലൊരാളുടെ മകളാണെന്ന് അറിഞ്ഞിട്ടും തന്നോട് ഇത്തരത്തിലൊരു സമീപനത്തിന് തയ്യാറായെന്നത് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ജാമി പറയുന്നുണ്ട്.

Actress Jamie Liver recalls how she was asked to strip in video call by a director.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT